Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൈയിലെ പരിക്ക് ഗുരുതരം; കെ.കെ. രമക്ക് എട്ടാഴ്ചത്തെ വിശ്രമം

text_fields
bookmark_border
KK Rema MLA
cancel

തിരുവനന്തപുരം: കൈയിലെ പരിക്കിനെ തുടർന്ന് കെ.കെ.രമ എംഎൽഎയ്ക്ക് ഡോക്ടർമാർ എട്ടാഴ്ചത്തെ വിശ്രമം നിർദേശിച്ചു. വലതു കൈയിന്റെ ലിഗമെന്റിന് രണ്ടിടത്ത് ക്ഷതമുണ്ടെന്ന് എം.ആർ.ഐ സ്‌കാനിങ്ങിൽ കണ്ടെത്തി.

നിയമസഭയിൽ സ്പീക്കറുടെ ഓഫിസ് ഉപരോധത്തിനിടെയാണ് രമയ്ക്ക് പരിക്കേറ്റത്. നിയമസഭയിലുണ്ടായ സംഭവങ്ങളുടെ ഭാഗമായി കൈക്ക് പരിക്കേറ്റ് ചികിത്സതേടി പ്ലാസ്റ്ററിട്ടതിന് ശേഷം സി.പി.എം അനുകൂല സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്ന് വ്യാപകമായി കെ.കെ രമക്കെതിരെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഈ സംഭവത്തിൽ സച്ചിൻദേവ് എം.എൽ.എയടക്കമുള്ളവർക്കെതിരെ രമ സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. സംഘർഷമുണ്ടായ അന്ന് രമയുടെ കൈക്ക് പ്ലാസ്റ്ററിട്ടതിനെ പരിഹസിച്ച് സച്ചിൻദേവ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.പിന്നാലെയായിരുന്നു സൈബർ ആക്രമണം രൂക്ഷമായത്.

നാട്ടിലേക്ക് മടങ്ങുന്നത് കൊണ്ട് തുടർചികിത്സ കോഴിക്കോട് മെഡിക്കൽ കോളജിലായിരിക്കും. അടിയന്തര പ്രമേയ നോട്ടീസുകൾക്ക് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിപക്ഷ എം.എൽ.എമാർ നടത്തിയ സമരത്തിനിടെയുണ്ടായ സംഘർഷത്തിലായിരുന്നു രമയുടെ കൈക്ക് പരിക്കേറ്റത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Eight weeks rest for K.K. Rama
Next Story