Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലം അറ്റകുറ്റപ്പണി: മാവേലി ഉൾപ്പടെ എട്ട് ട്രെയിനുകൾ റദ്ദാക്കി

text_fields
bookmark_border
train
cancel

തൃശൂർ: പുതുക്കാട്-ഇരിങ്ങാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാവേലി ഉൾപ്പടെ എട്ടോളം ട്രെയിനുകൾ റദ്ദാക്കി. മംഗളൂരു സെൻട്രലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന 16603 മാവേലി എക്സ്പ്രസ് നവംബർ 18ാം തീയതി പൂർണമായും റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്ക് പോകുന്ന 16604 മാവേലി എക്സ്പ്രസും 19ാം തീയതി പൂർണമായും റദ്ദാക്കിയിട്ടുണ്ട്. ഷൊർണൂർ-എറണാകുളം മെമുവും 19ാം തീയതി ഓടില്ല.

എറണാകുളം -ഷൊർണൂർ ജങ്ഷൻ മെമു 18ാം തീയതി റദ്ദാക്കി. എറണാകുളം-ഗുരുവായൂർ എക്സ്പ്രസ് 18ാം തീയതിയും ഗുരുവായൂർ എറണാകുളം എക്സ്പ്രസ് 19ാം തീയതിയും റദ്ദാക്കിയിട്ടുണ്ട്. എറണാകുളം ജങ്ഷൻ-കോട്ടയം എക്സ്പ്രസ്, കോട്ടയം-എറണാകുളം എക്സ്പ്രസ് എന്നീ ട്രെയിനുകൾ 19ാം തീയതി റദ്ദാക്കിയിട്ടുണ്ട്.

22656 ഹസ്രത് നിസാമുദ്ദീൻ-എറണാകളും വീക്കിലി എക്സ്പ്രസ് 17ാം തീയതി ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് 17ാം തീയതി എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. എറണാകുളത്തിനും ഗുരുവായൂരിനുമിടയിൽ ട്രെയിൻ സർവീസ് നടത്തില്ല. 16128 ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ് എറണാകുളത്ത് നിന്നാവും സർവീസ് തുടങ്ങുക. 16630 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം മലബാർ എക്സ്പ്രസ് 18ാം തീയതി ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. 16629 തിരുവനന്തപുരം-മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ് നവംബർ 20ന് ഷൊർണൂരിൽ നിന്നാവും സർവീസ് തുടങ്ങുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Eight trains canceled including Maveli
Next Story