ബക്കറ്റിൽ തട്ടിയെങ്കിലും പൊട്ടാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം; നാദാപുരത്ത് എട്ടു സ്റ്റീൽ ബോംബുകൾ കണ്ടെത്തി
text_fieldsനാദാപുരം: കോഴിക്കോട് നാദാപുരം ആവോലം മരമില്ലിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ബോംബുകൾ കണ്ടെത്തി. മുദാക്കര കുറിച്യർകണ്ടി പറമ്പിൽ രാവിലെ മതിൽ നിർമാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾ മണ്ണുനീക്കുന്നതിനിടെയാണ് ബക്കറ്റിലാക്കി കുഴിച്ചിട്ട നിലയിൽ എട്ട് സ്റ്റീൽ ബോംബുകൾ ശ്രദ്ധയിൽപെട്ടത്.
പണിയായുധംകൊണ്ട് ബക്കറ്റിൽ തട്ടിയെങ്കിലും പൊട്ടാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. നേരത്തേയുണ്ടായ സംഘർഷ സമയത്ത് ഒറ്റപ്പെട്ട കേന്ദ്രമായ ഇവിടെ സൂക്ഷിച്ചതാകാമെന്നു കരുതുന്നു.
എസ്.ഐ ആർ.എൻ. പ്രശാന്തിെൻറ നേതൃത്വത്തിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേർന്ന് സ്ഥലത്ത് പരിശോധന നടത്തി. ബോംബുകൾ സ്റ്റേഷനിലേക്കു മാറ്റി.

