25 ദിവസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ കുടുംബത്തിലെ എട്ടു പേർക്ക് കോവിഡ്
text_fieldsകക്കോടി: 25 ദിവസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ കുടുംബത്തിലെ എട്ടു പേർക്ക് കോവിഡ് . കക്കോടി പഞ്ചായത്തിലെ എട്ടാം വാർഡിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച സ്ത്രീയുടെ വീട്ടിലെ ഏഴുപേർക്കു കൂടിയാണ് രോഗം സ്ഥിരീകരിച്ചത്.
കഴിത്ത ദിവസം കോവിഡ് സ്ഥിരീകരിച്ച സ്ത്രീ മാതാവിൻെറ ചികിത്സക്കു വേണ്ടി ആശുപത്രിയിൽ കൂട്ടിരിപ്പിലുണ്ടായിരുന്നു. മരിച്ച മാതാവിന് കോവിഡ് ഉണ്ടായിരുന്നില്ലെങ്കിലും ഒപ്പമുണ്ടായ മൂന്നുപേർക്ക് നടത്തിയ പരി ശോധനയിൽ മകളായ കക്കോടി സ്വദേശിനിക്ക് കൊറോണ പോസിറ്റിവായി.
ഇവരുടെ ഭർത്താവ് ഒഴികെ മക്കൾക്കും പേരമക്കൾക്കുമാണ് വ്യാഴാഴ്ച രാത്രി കോവിഡ് സ്ഥിരീകരിച്ചത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എട്ടാം വാർഡിലെ ഈ പ്രദേശം നേരത്തേ തന്നെ കണ്ടെയ്ൻമെൻറ് സോണിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

