Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എട്ടുമാസത്തിനിടെ കേരളത്തിൽ നായുടെ കടിയേറ്റത് രണ്ടര ലക്ഷം പേർക്ക്

text_fields
bookmark_border
എട്ടുമാസത്തിനിടെ കേരളത്തിൽ നായുടെ കടിയേറ്റത് രണ്ടര ലക്ഷം പേർക്ക്
cancel
Listen to this Article

നെ​ടു​മ്പാ​ശ്ശേ​രി: സം​സ്ഥാ​ന​ത്ത്​ ഈ ​വ​ർ​ഷം ആ​ഗ​സ്റ്റ് വ​രെ നാ​യു​ടെ ക​ടി​യേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത് 2,52,561 പേ​ർ.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പി​ന്റെ ക​ണ​ക്കാ​ണി​ത്. 40,413 എ​ണ്ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ​നി​ന്നാ​ണ്. മറ്റ് ജില്ലകളിലെ കണക്ക്: കൊ​ല്ലം 31,015, പ​ത്ത​നം​തി​ട്ട 14,494, ആ​ല​പ്പു​ഴ 23,969, കോ​ട്ട​യം 17,956, ഇ​ടു​ക്കി 7646, എ​റ​ണാ​കു​ളം 23,877, തൃ​ശൂ​ർ 23,580, പാ​ല​ക്കാ​ട് 24,065 മ​ല​പ്പു​റം 8228, കോ​ഴി​ക്കോ​ട് 14,186 വ​യ​നാ​ട് 4551ക​ണ്ണൂ​ർ 12,171 കാ​സ​ർ​കോ​ട്​ 6410.

തെരുവുനായ ശല്ല്യം സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഗുരുതര പ്രശ്നമായി തുടരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ഈ കണക്കുകൾ.

തെരുവ് നായയുടെ കടിയേറ്റ് ഈ വർഷം മാത്രം കുട്ടികൾ ഉൾപ്പെടെ 20ൽ ഏറെ പേർക്ക് ജീവനും നഷ്ടമായിട്ടുണ്ട്. വന്ധ്യംകരണ, പുനരധിവാസ പദ്ധതികള്‍ പാളിയതാണു തെരുവുനായ്ക്കളുടെ പെരുകലിനു കാരണം. ​തെരുവ് നായ ശല്ല്യത്തിന് പരിഹാരം കാണാം സുപ്രീം കോടതി തന്നെ അടുത്തിടെ ​നേരിട്ട് ഇട​പെട്ടിരുന്നു.

രാജ്യത്തെ വർധിക്കുന്ന തെരുവ് നായ ആക്രമണങ്ങളുടെ കണക്ക് അടുത്തിടെ കേന്ദ്ര മന്ത്രി എസ്.പി.സിങ് ഭാഗേൽ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം മാത്രം 37 ലക്ഷം പേർക്കാണ് കടിയേറ്റത്. പേവിഷ ബാധയേറ്റ് 54 പേർമരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Eight months; 2.5 lakh people have been bitten by dogs
Next Story