കാറും ലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്
text_fieldsഉളിയില്‍ ഗവ. യു.പി സ്കൂളിന് സമീപം അപകടത്തില്‍ തകര്‍ന്ന കാറും ലോറിയും
ഇരിട്ടി: ഇരിട്ടി- മട്ടന്നൂര്‍ റോഡില്‍ ഉളിയില്‍ ഗവ.യു.പി സ്കൂളിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്. മലയാറ്റൂര്‍ ദേവാലയത്തില്‍ തീർഥാടനം കഴിഞ്ഞ് തിരികെ വരുകയായിരുന്ന വാണിയപ്പാറയിലെ കുടുംബം സഞ്ചരിച്ച കാറും മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ചെങ്കല്‍ കയറ്റിയ ലോറിയുമാണ് കൂട്ടിയിടിച്ചത്.
ശനിയാഴ്ച പുലര്‍ച്ച അഞ്ചോടെയായിരുന്നു അപകടം. പരിക്കേറ്റ വാണിയപ്പാറ സ്വദേശികളായ വില്സന്(53),ഭാര്യ ലാലി(49),മക്കളായ നിഖില്‍(30),ലിബിന്(29),അലക്സ്(14), ലിയ, മകളുടെ ഭര്‍ത്താവ് ഐറിന്(26) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പായം ചീങ്ങാക്കുണ്ടം സ്വദേശി ബിജുവിനും പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ കാറിനകത്ത് കുടുങ്ങിയവരെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ച് ആശുപത്രിലേക്ക് മാറ്റിയത്.
അപകടത്തില്‍ കാര്‍ മുഴുവനായും ലോറിയുടെ മുന്‍ഭാഗവും തകര്‍ന്നു. മട്ടന്നൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.

