കൊച്ചി: നാമനിർദേശം പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ തൃക്കാക്കരയിൽ മത്സരചിത്രം തെളിഞ്ഞു. ആകെ എട്ടുപേരാണ് സ്ഥാനാർഥികൾ.
എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന് അപരനായി ജോമോൻ ജോസഫ് എന്നയാൾ സ്വതന്ത്രനായി രംഗത്തുണ്ട്. ബാലറ്റ് യന്ത്രത്തിൽ ആദ്യപേര് ഉമ തോമസിന്‍റെതാണ്. രണ്ടാമതായി ജോ ജോസഫും മൂന്നാമതായി എ.എൻ. രാധാകൃഷ്ണനുമുണ്ട്.
സ്ഥാനാർഥികളും ചിഹ്നവും: കോൺഗ്രസ് സ്ഥാനാർഥി ഉമ തോമസ് (കൈ), സി.പി.എം സ്ഥാനാർഥി ഡോ. ജോ ജോസഫ് (ചുറ്റിക അരിവാൾ നക്ഷത്രം), ബി.ജെ.പി സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ (താമര).
സ്വതന്ത്ര സ്ഥാനാർഥികൾ: അനിൽ നായർ (ബാറ്ററി ടോർച്ച്), ജോമോൻ ജോസഫ് സ്രാമ്പിക്കൽ (കരിമ്പു കർഷകൻ), സി.പി. ദിലീപ് നായർ (ടെലിവിഷൻ), ബോസ്കോ കളമശ്ശേരി (പൈനാപ്പിൾ), മന്മഥൻ (ഓട്ടോറിക്ഷ). ചങ്ങനാശ്ശേരി വണ്ടിപ്പേട്ട സ്വദേശിയാണ് ജോമോൻ ജോസഫ്.