Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമധുവി​െൻറ കൊലപാതകം:...

മധുവി​െൻറ കൊലപാതകം: എട്ട്​ പേർ അറസ്​റ്റിൽ

text_fields
bookmark_border
madhu
cancel

തൃശൂർ: അട്ടപ്പാടി സ്വദേശി മധുവി​​​​​​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട്​ എട്ട്​ പേർ അറസ്​റ്റിൽ. മധു മരണമൊഴിയിൽ പരാമർശിച്ച എല്ലാവരെയും അറസ്​റ്റ്​ ചെയ്​തിട്ടുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു. നിലവിൽ 11 പേരാണ്​ പൊലീസി​​​െൻറ പ്രതിപട്ടികയിലുള്ളത്​.  ഇതിൽ എട്ട്​ പേരുടെ അറസ്​റ്റാണ്​ രേഖപ്പെടുത്തിയത്​. ഇനി നാല്​ പേർ കൂടി പിടിയിലാവാനുണ്ട്​. മുക്കാലി സ്വദേശി ഷംസുദീൻ, ജൈജു, സിദ്ദിഖ്​,അബൂബക്കർ, ഉബൈദ്​, രാധാകൃഷ്​ണൻ, അബ്​ദുൾ കരീം, അനീഷ്​, നജീബ്​, പാക്കുളം സ്വദേശികളായ ഹുസൈൻ, തെങ്കര സ്വദേശി മരക്കാർ എന്നിവരാണ്​ പ്രതികൾ. 

പ്രതികൾ​ക്കെതിരെ ​െഎ.പി.സി 307,302,324 വകുപ്പുകൾ ചുമത്തി കേസന്വേഷിക്കുമെന്ന്​ തൃശൂർ റേഞ്ച്​ ​െഎ.ജി എം.ആർ അജിത്​ കുമാർ അറിയിച്ചു.

അറസ്​റ്റിലായവർക്കെതിരെ കൊലപാതകം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം എന്നിവയെല്ലാം പ്രകാരം കേസെടുത്തിട്ടുണ്ട്​. മധുവി​​​​​​െൻറ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന്​ ​െഎ.ടി ആക്​ട്​ പ്രകാരവും  റിസർ ഫോറസ്​റ്റിൽ അതിക്രമിച്ച്​ കയറിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്​. ​​

തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ നിന്ന്​ പോസ്​റ്റ്​മോർട്ടത്തിനു ശേഷം അട്ടപ്പാടിയിലെ സമരപന്തലിൽ എത്തിച്ച മധുവി​​​െൻറ മൃതദേഹം ഒരു മണിക്കൂർ പൊതു ദർശനത്തിൽ വെച്ചു. ശേഷം നാലുമണിയോടെ സംസ്​കാര ചടങ്ങുകൾക്കായി ചെണ്ടക്കിയിലേക്ക്​ മൃതദേഹം കൊണ്ടുപോയെങ്കിലും മുക്കാലിയിൽ വെച്ച്​ ആദിവാസി സ്​ത്രീകൾ ആംബുലൻസ്​ തടഞ്ഞു. പൊലീസ്​ അറസ്​റ്റു ചെയ്​ത പ്രതികളെ ജനങ്ങൾക്ക്​ മുമ്പിൽ എത്തിക്കണമെന്നാവശ്യപ്പെട്ടാണ്​ സ്​ത്രീകൾ ആംബുലൻസ്​ തടഞ്ഞത്​. തുടർന്ന്​ പൊലീസുമായി നേരിയ സംഘർഷമുണ്ടാവുകയും ആംബുലൻസ്​ മറ്റൊരുവഴി കടത്തിവിടുകയും ചെയ്​തു. എന്നാൽ ആ വഴിയും ആദിവാസികൾ സംഘടിച്ചെത്തി തടഞ്ഞു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmadhumalayalam newsAttapadi murder
News Summary - Eight aressted in madu murder case-Kerala news
Next Story