Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈദുല്‍ ഫിത്​ര്‍...

ഈദുല്‍ ഫിത്​ര്‍ ഞായറാഴ്ച

text_fields
bookmark_border
ഈദുല്‍ ഫിത്​ര്‍ ഞായറാഴ്ച
cancel

കോ​ഴി​ക്കോ​ട്: ശ​വ്വാ​ല്‍ മാ​സ​പ്പി​റ​വി ക​ണ്ട വി​വ​രം ല​ഭി​ക്കാ​ത്ത​തി​നാ​ൽ റ​മ​ദാ​ന്‍ 30 പൂ​ര്‍ത്തി​യാ​ക്കി ഞാ​യ​റാ​ഴ്ച ഈ​ദു​ല്‍ ഫി​ത്​​ര്‍ ആ​യി​രി​ക്കു​മെ​ന്ന് ഖാ​ദി​മാ​രാ​യ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​​ മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍, അഖിലേന്ത്യ സുന്നി  ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ, സ​മ​സ്ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ര്‍, കോ​ഴി​ക്കോ​ട് ഖാ​ദി​മാ​രാ​യ മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി, നാ​സ​ര്‍ ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ള്‍, കെ.​വി. ഇ​മ്പി​ച്ച​മ്മ​ദ്​ ഹാ​ജി ,തി​രു​വ​ന​ന്ത​പു​രം​പാ​ള​യം ഇ​മാം മൗ​ല​വി വി.​പി. സു​ഹൈ​ബ്, ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്​​കു​ഞ്ഞ്​ മൗ​ല​വി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

പെ​രു​ന്നാ​ൾ ഞാ​യ​റാ​ഴ്ച ആ​യി​രി​ക്കു​മെ​ന്ന് കേ​ര​ള ഹി​ലാ​ൽ ക​മ്മി​റ്റി​യും കെ.​എ​ൻ.​എം മ​ർ​ക്ക​സു​ദ്ദ​അ്​​വ​യും നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

Show Full Article
TAGS:eid 2020 eidul Fitr perunnal kerala news 
Next Story