സംസ്ഥാനത്ത് ബുധനാഴ്ച ചെറിയ പെരുന്നാൾ
text_fieldsകോഴിക്കോട്: തിങ്കളാഴ്ച ശവ്വാൽ മാസപ്പിറവി കേരളത്തിലെവിടെയും കാണാത്തതിനാൽ റമദാന് 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാൾ (ഇൗദുൽ ഫിത്ർ) ബുധനാഴ്ചയായിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കെ.വി. ഇമ്പിച്ചമ്മദ് ഹാജി, കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി എന്നിവര്‍ അറിയിച്ചു.
ചെറിയ പെരുന്നാൾ ബുധനാഴ്ച ആയിരിക്കുമെന്ന് തിരുവനന്തപുരംപാളയം ഇമാം മൗലവി വി.പി. സുഹൈബ് അറിയിച്ചു.
ഇൗദുൽ ഫിത്ർ ബുധനാഴ്ചയാണെന്ന് തിരുവനന്തപുരം വലിയ ഖാദി ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്റ മൗലവിയുടെ അധ്യക്ഷതയിൽ മണക്കാട് വലിയപള്ളി ജുമാമസ്ജിദിൽ നടന്ന ഇമാമുമാരുടെയും ഖാദിമാരുടെയും സംയുക്തയോഗവും പ്രഖ്യാപിച്ചു.
