ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍
text_fieldsകോഴിക്കോട്: സംഘർഷങ്ങളുടെ കരിമേഘങ്ങൾക്കിടയിലും ത്യാഗസന്നദ്ധതയുടെ വെളിച്ചം തീർത്ത പ്രവാചകൻ ഇബ്രാഹിമിന്റെ സ്മരണയുയർത്തി ഇന്ന് ബലിപെരുന്നാൾ. കഠിനാനുഭവങ്ങളുടെ തീച്ചൂളയിൽ അജയ്യനായി നിലപാടെടുത്ത ഇബ്രാഹീം നബിയുടെ നിശ്ചയദാർഢ്യം വിശ്വാസിക്ക് ആഘോഷ വേളയിൽ കരുത്തുപകരും. അതിരുകളും വേർതിരിവുകളുമില്ലെന്ന് കർമത്തിലൂടെ പ്രഖ്യാപിച്ച് മക്കയിൽ തീർഥാടനത്തിനെത്തിയ മനുഷ്യക്കടലിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുക കൂടിയാണ് വിശ്വാസികൾ ഇന്ന്.
മിഥുന മാസമായതിനാൽ മഴകാരണം കേരളത്തിൽ ഈദ്ഗാഹുകൾ കുറവാണ്. ഓഡിറ്റോറിയങ്ങളിലും മറ്റുമാണ് ഈദ്ഗാഹുകൾ പലതും സംഘടിപ്പിച്ചത്. പള്ളികളിൽ ലക്ഷങ്ങൾ രാവിലെ പ്രാർഥനാ നിരതരാവും. പെരുന്നാളിനും തുടർന്നുള്ള ദിവസങ്ങളിലും പള്ളിക്കമ്മിറ്റികളുടെയും വ്യക്തികളുടെയും കൂട്ടായ്മകളുടെയും മേൽനോട്ടത്തിൽ ബലികർമം നടത്തി മാംസം ദാനം ചെയ്യും. വിവിധ നേതാക്കൾ പെരുന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

