പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം; ബലികർമങ്ങളിൽ പങ്കെടുക്കുന്നവർക്ക് കോവിഡ് ടെസ്റ്റ്
text_fieldsതിരുവനന്തപുരം: പെരുന്നാൾ നമസ്കാരത്തിന് പള്ളികളിൽമാത്രം സൗകര്യമൊരുക്കാനും പൊതുസ്ഥലങ്ങളിലെ ഇൗദ്ഗാഹ് ഒഴിവാക്കാനും തീരുമാനം. മുസ്ലിം സംഘടന നേതാക്കളുമായി മുഖ്യമന്ത്രി വിഡിയോ കോൺഫറൻസ് വഴി നടത്തിയ ചർച്ചയിലാണ് ധാരണ.
പള്ളികളിൽ സാമൂഹിക അകലവും കോവിഡ് പ്രോേട്ടാകോളും പാലിച്ച് പരമാവധി നൂറുപേർ മാത്രമേ നമസ്കാരത്തിൽ പെങ്കടുക്കാൻ പാടുള്ളൂ. ബലികർമവുമായി ബന്ധപ്പെടുന്നവർക്കും ജോലി ചെയ്യുന്നവർക്കും കോവിഡ് പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പരമാവധി ആഘോഷങ്ങൾ ചുരുക്കി നിർബന്ധിത ചടങ്ങുകൾ മാത്രം നിർവഹിക്കുകയെന്നതാണ് ധാരണ. ടൗണിലെ പള്ളികളിൽ അപരിചിതർ എത്തുന്നത് ഒഴിവാക്കാനുള്ള ശ്രദ്ധയുണ്ടാകും. നേരത്തേ തുറക്കാതിരുന്ന പള്ളികളിൽ അതേനില തുടരും. പള്ളികളിൽ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിന് ഒരു തടസ്സവുമില്ല, ഏർപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നുമില്ല.
ചിലയിടങ്ങളിൽ പള്ളികൾ തുറക്കാതിരിക്കുന്നത് സർക്കാർ നിർദേശിച്ചതിെൻറ ഭാഗമായല്ല. ചില ആരാധനാലയങ്ങൾ തുറക്കുന്നില്ലെന്ന് അവർതന്നെ തീരുമാനിച്ചിട്ടുണ്ട്. അത് സ്വാഗതാർഹമാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സംഘടന നേതാക്കൾ പിന്തുണ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തേ നടന്ന വിഡിയോ കോൺഫറൻസിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഖലീലുൽ ബുഹാരി, പ്രഫ. ആലിക്കുട്ടി മുസ്ലിയാർ, എം.ഐ. അബ്ദുൽ അസീസ്,കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ടി.പി. അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, ടി.കെ. അഷറഫ്, ഡോ. ഇ.കെ. അഹമ്മദ്കുട്ടി, ആരിഫ് ഹാജി, പ്രഫ. പി.ഒ.ജെ. ലബ്ബ, സി.പി. കുഞ്ഞുമുഹമ്മദ്, ഇ.പി. അഷ്റഫ് ബാഖവി, മരുത അബ്ദുൽ അസീസ് മൗലവി എന്നിവർ പങ്കെടുത്തു.
ശ്രേഷ്ഠകരമെന്ന് കരുതുന്ന മതപരമായ ചടങ്ങുകൾ സമൂഹത്തിൻെറ നൻമയെ കരുതി ക്രമീകരിക്കാാൻ ഉയർന്ന മനസ്സുകാട്ടിയ എല്ലാവർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ റമദാൻ കാലത്ത് ഉയർത്തിപ്പിടിച്ച നന്മയുടെ സന്ദേശം ബലിപെരുന്നാൾ ഘട്ടത്തിലും പ്രാവർത്തികമാക്കാൻ തയ്യാറാകുന്നത് മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.