Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുർബലന് വേണ്ടി...

ദുർബലന് വേണ്ടി പൊരുതാനുള്ള ആഹ്വാനമാണ് പെരുന്നാൾ -പി. മുജീബ് റഹ്മാൻ

text_fields
bookmark_border
ദുർബലന് വേണ്ടി പൊരുതാനുള്ള ആഹ്വാനമാണ് പെരുന്നാൾ -പി. മുജീബ് റഹ്മാൻ
cancel

കോ​ഴി​ക്കോ​ട്: പ​ര​സ്പ​ര സ്നേ​ഹ​വും സ​ഹ​വ​ർ​ത്തി​ത്വ​വും ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി കൈ​കോ​ർ​ക്കാ​നു​ള്ള ആ​ഹ്വാ​ന​വു​മാ​ണ് ചെ​റി​യ പെ​രു​ന്നാ​ളെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ ഈ​ദ് സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ശ​രീ​ര​മാ​ത്ര ജീ​വി​ത​ത്തി​ൽ നി​ന്ന് വി​ടു​ത​ൽ നേ​ടി സ​ദ്ക​ർ​മ​ങ്ങ​ളി​ലൂ​ടെ ദൈ​വ സാ​മീ​പ്യം നേ​ടി​യ​തി​ന്റെ സ​ന്തോ​ഷ​മാ​ണ് പെ​രു​ന്നാ​ൾ. റ​മ​ദാ​ൻ പ​ഠി​പ്പി​ച്ച മ​ഹി​ത​മാ​യ മൂ​ല്യ​ങ്ങ​ൾ തു​ട​ർ​ന്നു​ള്ള ജീ​വി​ത​ത്തി​ലും കൈ​വി​ട​രു​തെ​ന്ന് അ​മീ​ർ വി​ശ്വാ​സി​ക​ളെ ഉ​ണ​ർ​ത്തി.

ദേ​ശ, ജാ​തി, വ​ർ​ണ, രാ​ഷ്ട്രീ​യ, മ​ത ഭേ​ദ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി മ​നു​ഷ്യ​രെ സ​ഹോ​ദ​ര​ൻ​മാ​രാ​യി കാ​ണാ​നും സ​ഹ​വ​ർ​ത്തി​ക്കാ​നു​മാ​ണ് ഇ​സ്‌​ലാം പ​ഠി​പ്പി​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തെ ധ്രു​വീ​ക​രി​ക്കാ​നും സ്ഥാ​പി​ത താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി അ​വ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​മു​ള്ള ശ്ര​മം വ്യാ​പ​ക​മാ​കു​മ്പോ​ൾ പെ​രു​ന്നാ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന സ​ഹോ​ദ​ര്യ സ​ന്ദേ​ശം പ്ര​സ​ക്ത​മാ​ണ്. പ​ശ്ചി​മേ​ഷ്യ​യി​ൽ സാ​മ്രാ​ജ്യ​ത്വം വി​ത​യ്ക്കു​ന്ന ദു​രി​ത​ങ്ങ​ളു​ടെ വാ​ർ​ത്ത​ക​ളാ​ണ് അ​നു​ദി​നം കേ​ൾ​ക്കു​ന്ന​ത്. നി​ര​പ​രാ​ധി​ക​ളെ ആ​ൾ​ക്കൂ​ട്ട കൊ​ല​ക്ക്​ വി​ധേ​യ​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. നീ​തി​യു​ടെ പ​ക്ഷ​ത്ത് നി​ന്ന് ആ​ക്ര​മി​ക​ൾ​ക്കെ​തി​രെ അ​ണി​നി​ര​ക്കാ​ൻ ന​മു​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്ന് പെ​രു​ന്നാ​ൾ ഓ​ർ​മി​പ്പി​ക്കു​ന്നു. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​ർ​ക്ക് വേ​ണ്ടി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും അ​മീ​ർ ഓ​ർ​മ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid MessageEid Al FitrP Mujeeb RahmanKerala News
News Summary - Eid message P Mujeeb Rahman
Next Story