പെരുന്നാൾ അവധി: രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: പെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി. അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ഒരു വിമുഖതയും ഇല്ല. മറ്റാരെക്കാളും സർക്കാരിന് താൽപര്യമുള്ള വിഷയമാണെന്നും മന്ത്രി വ്യക്തമാക്കി.
ഭാരതാംബ വിവാദത്തിൽ ഗവർണർക്കെതിരെ വി. ശിവൻകുട്ടി വിമർശനം ഉന്നയിച്ചു. ഗവർണർ തെറ്റ് തിരുത്തുകയാണ് വേണ്ടതെന്നും അതിന് പകരം കേരളത്തെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്നും ശിവൻകുട്ടി ആരോപിച്ചു.
നിലമ്പൂർ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം പരാജയം അറിഞ്ഞു കൊണ്ടിരിക്കുകയാണ്. അതിനാൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും അന്തം വിട്ട പ്രതി എന്തും ചെയ്യും എന്നതാണ് അവസ്ഥയെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

