പ്രാർത്ഥനകളും ദുരിതാശ്വാസ നിധി സമാഹരണവുമായി ഈദ് ഗാഹുകൾ
text_fieldsപട്ടാമ്പി: ത്യാഗസ്മരണകളോടൊപ്പം പ്രാർത്ഥനകൾക്കും ദുരിതാശ്വാസ നിധി സമാഹഹരണത്തിനും ഈദ് ഗാഹുകളും പള്ളികളും വേദിയായി. ടൗൺ ഈദ് ഗാഹ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പട്ടാമ്പി എം.ഇ.എസ്.സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് പ്രമുഖ പണ്ഡിതൻ കെ.ഷെരീഫ് മൗലവി നേതൃത്വം നൽകി. പ്രളയ ബാധിതരെ പുനരധിവസിപ്പിക്കുന്നതിനും വ്യക്തി ബന്ധങ്ങളും കുടുംബന്ധങ്ങളും ഊട്ടിയുറപ്പിച്ച് മാനവിക മൂല്യങ്ങളുടെ സൂക്ഷിപ്പുകാരാവുന്നതിന്നും പെരുന്നാൾ പ്രേരകമാവണമെന്ന് അദ്ദേഹം പറഞ്ഞു. ആർഭാടങ്ങൾ ഒഴിവാക്കി, കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാൻ ഏവരും മുന്നിട്ടിറങ്ങന്നമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂറ്റനാട് മസ്ജിദുൽ ഇസ്ലാഹിൽ നടന്ന ഈദ് നമസ്കാരത്തിന് പ്രഫ. കെ. മുഹമ്മദ് അഷ്റഫ് നേതൃത്വം നൽകി. കരുവാംപടിയിൽ എം. മുസ്തഫ സലഫിയും നടുവട്ടം കൂർക്കപ്പറമ്പിൽ എ.കെ.ഇ സമദാനിയും ആമയൂർ കിഴെക്കേക്കര സലഫി സെന്ററിൽ ഇ.ടി. ജലീലും ആലൂരിൽ വി.അബ്ദുറസാഖ് സലഫിയും പട്ടിത്തറയിൽ മുസവ്വിർ സലഫിയും കുമരനെല്ലൂരിൽ ഇ.എം.അബ്ദുൽ അസീസ് ഫാറൂഖിയും ഈദ് നമസ്കാരത്തിന് നേതൃത്വം നൽകി.
കൊപ്പം മസ്ജിദുൽ ഫുർഖാനിൽ വി.പി സൈനുദ്ദീൻ സലഫിയും കരിങ്ങനാട് സലഫിയ്യയിൽ ഷെമീർ മൗലവിയും വെസ്റ്റ് കൈപ്പുറം നെടുങ്ങോട്ടൂർ സലഫി സെന്ററിൽ കെ-കെ.അലി മദനിയും നാട്യമംഗലത്ത് പി.കെ.യൂസുഫ് സലഫി യും വിളത്തൂരിൽ എം .ഷംസുദ്ദീൻ മൗലവിയും പള്ളിപ്പുറത്ത് ടി.കെ.ഉമർ സലഫിയും പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
