ഇന്ന് ബലിപെരുന്നാൾ
text_fieldsകോഴിക്കോട്: കരിമേഘങ്ങൾക്കിടയിലും ത്യാഗസന്നദ്ധതയിലൂടെ നേടുന്ന വെളിച്ചത്തിന്റെ കരുത്ത് പകർന്ന് ഞായറാഴ്ച ബലിപെരുന്നാൾ ആഘോഷം. പരീക്ഷണങ്ങളെ വിശ്വാസദാർഢ്യത്താൽ അതിജയിച്ച പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗസന്നദ്ധത ഒരിക്കൽകൂടി സ്മരിച്ച് വിശ്വാസികൾ പള്ളികളിൽ ഒത്തുചേർന്നു
അതിരുകളും വേർതിരുവുകളുമില്ലെന്ന് കർമത്തിലൂടെ പ്രഖ്യാപിച്ച് മക്കയില് ഹജ്ജ് കര്മ്മങ്ങള് പരിസമാപ്തിയിലേക്ക് നീങ്ങുമ്പോള് ലോകമെങ്ങും മുസ്ലിംകള് പെരുന്നാളാഘോഷിച്ച് ഹാജിമാരോട് ഐക്യപ്പെടുകയാണ്.
മഴകാരണം ഈദ്ഗാഹുകൾ ഓഡിറ്റോറിയങ്ങളിലും ഹാളുകളിലുമൊതുങ്ങുമെങ്കിലും പള്ളികൾ സജീവമാണ്. കോഴിക്കോട് ബീച്ചിലെ സംയുക്ത ഈദ് ഗാഹ് മഴ കാരണം ഒഴിവാക്കി. വീടുകളില് പരസ്പരം സല്ക്കരിച്ച് സ്നേഹം ഊട്ടിയുറപ്പിക്കാനുള്ള അവസരം കൂടിയാണ് പെരുന്നാള് ദിനം. ഗൾഫ് നാടുകളിൽ ശനിയാഴ്ചയായിരുന്നു പെരുന്നാൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

