Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്രതാനുഷ്ഠാനത്തിന്‍റെ പരിസമാപ്തി: ഇന്ന് ചെറിയ പെരുന്നാള്‍
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: മുപ്പത് ദിവസത്തെ റമദാൻ വ്രതാനുഷ്ഠാനത്തിന്‍റെ പരിസമാപ്തി. കേരളത്തിലെ മുസ്‍ലിം വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്ർ ആഘോഷിക്കുന്നു. റമദാൻ വ്രതാനുഷ്ഠാനങ്ങളുടെ പരിസമാപ്തിയാണ് ചെറിയ പെരുന്നാൾ. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായ പെരുന്നാളിനെ ആഘോഷപൂർവമാണ് വിശ്വാസികൾ വരവേൽക്കുന്നത്.
ആഹ്ലാദത്തിന്‍റെ തക്ബീര്‍ മന്ത്രങ്ങളോടെയാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്റിനെ വരവേല്‍ക്കുന്നത്. പുതുവസ്ത്രത്തിന്‍റെ നിറവും അത്തറിന്‍റെ സുഗന്ധവുമാണ് പെരുന്നാളിന്. മസ്ജിദുകളിലും ഈദ്ഗാഹിലുമാണ് പെരുന്നാള്‍ നമസ്കാരങ്ങള്‍ നടക്കുകയാണ്. നമസ്കാരത്തിനു മുന്‍പ് കഴിവുള്ള ഓരോ വിശ്വാസിയും ഫിത്ർ സകാത് നല്‍കി. കുടുംബബന്ധങ്ങൾ പുതുക്കാനും സൗഹൃദങ്ങൾ പങ്കുവയ്ക്കാനുമുള്ള അവസരമാണ് ഇന്നത്തെ ദിനം.
Next Story

