Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബലി പെരുന്നാൾ ഇളവുകൾ...

ബലി പെരുന്നാൾ ഇളവുകൾ ഇന്ന്​ മുതൽ; വാരാന്ത്യ ലോക്​ഡൗണില്ല

text_fields
bookmark_border
lockdown relaxation
cancel
camera_alt

representative image

തിരുവനന്തപുരം: ബ​ലി​പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച്​ സം​സ്ഥാ​ന​ത്ത്​ ഇന്ന്​ മുതൽ കുടുതൽ ഇളവുകൾ​. ഇന്ന്​ വാരാന്ത്യ ലോക്​ഡൗണിൽ ഇളവുകളുണ്ട്​. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമേ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വർണക്കട എന്നിവയും ഇന്ന് തുറക്കും. രാത്രി എട്ടു വരെയാണ് ഈ കടകൾ പ്രവര്‍ത്തിക്കാം.

പെരുന്നാളിനോട് അനുബന്ധിച്ച് ഇളവുകള്‍ വേണമെന്ന വ്യാപാരികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് വാരാന്ത്യ ലോക്​ഡൗണില്‍ ഞായറാഴ​്​ച ഇളവ് നൽകിയത്. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഡി.ജി.പി അനില്‍കാന്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം തിങ്കളാഴ്ച സംസ്​ഥാനത്ത്​ എ​ല്ലാ ക​ട​ക​ളും തു​റ​ക്കാം. അ​തി​തീ​വ്ര വ്യാ​പ​ന​മു​ള്ള ഡി ​മേ​ഖ​ല​യി​ലും ഇൗ ​ഇ​ള​വ്​ ബാ​ധ​ക​മാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ നി​ല​വി​ൽ അ​വ​ശ്യ​വ​സ്​​തു​ക്ക​ളു​ടെ ക​ട​ക​ൾ മാ​ത്ര​മേ തു​റ​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ, ബ​ക്രീ​ദ്​ ക​ണ​ക്കി​ലെ​ടു​ത്ത്​ എ​ല്ലാ ക​ട​ക​ൾ​ക്കും പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

എ, ​ബി, സി ​മേ​ഖ​ല​ക​ളി​ൽ ഞാ​യ​ർ​മു​ത​ൽ ചൊ​വ്വ​വ​രെ ക​ട തു​റ​ക്കാ​ൻ നേ​ര​ത്തേ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ബ​ക്രീ​ദി​ന്​ കു​റ​ഞ്ഞ​ത്​ 40 പേ​ർ​ക്കെ​ങ്കി​ലും പ​ള്ളി​ക​ളി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന്​ മു​സ്​​ലിം സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ തീ​രു​മാ​നം.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വി​ദ​ഗ്​​ധ​സ​മി​തി യോ​ഗ​മാ​ണ്​ തീ​രു​മാ​ന​ങ്ങളെ​ടു​ത്ത​ത്. അതേസമയം മദ്യശാലകൾ ഇന്ന് തുറക്കില്ല. സർക്കാർ വിജ്ഞാപനത്തിൽ മദ്യശാലകള്‍ക്ക് ഇളവ് ഇല്ലാത്തതിനാലാണ് തീരുമാനം.

എ​ത്ര പ​രി​മി​ത​മാ​യാ​ലും ലോ​ക്​​ഡൗ​ൺ വ​ലി​യ സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ല്‍, ഗൗ​ര​വ​ത​ര​മാ​യ സാ​ഹ​ച​ര്യം മ​റി​ക​ട​ക്കാ​ന്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൂ​ടി​യേ തീ​രൂ. നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍കൊ​ണ്ടാ​ണ് രോ​ഗ​വ്യാ​പ​നം ഈ ​തോ​തി​ല്‍ പി​ടി​ച്ചു​നി​ര്‍ത്താ​ന്‍ ക​ഴി​യു​ന്ന​വ​രെ​ന്നും അ​േ​ദ്ദ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid al adhalockdown relaxation
News Summary - Eid al Adha relaxation in kerala from today no lockdown sunday
Next Story