ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ
text_fieldsപ്രവാചകൻ ഇബ്രാഹീമിെൻറ ത്യാഗജീവിതം അനുസ്മരിച്ച് തിങ്കളാഴ്ച ബലിപെര ുന്നാൾ. കേരളത്തിൽ പ്രളയവും ഉരുൾപൊട്ടലും കണ്ണീരുവീഴ്ത്തിയ പശ്ചാത്തലത്തിൽ ആഘ ോഷങ്ങളില്ലാതെ, പ്രാർഥനയും ദുരന്തത്തിനിരയായവരോടുള്ള ഐക്യദാർഢ്യവുമായിരിക്കും വിശ്വാസികൾക്ക് ഇത്തവണത്തെ ബലിെപരുന്നാൾ.
പതിനായിരങ്ങളുടെ പെരുന്നാൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. തക്ബീർ ധ്വനികൾക്കൊപ്പം പ്രളയബാധിതർക്ക് സഹായമെത്തിക്കാനുള്ള ആഹ്വാനവും ഇന്ന് പള്ളികളിൽ നിന്നുണ്ടാകും. ഒമാൻ ഒഴികെയുള്ള ഗൾഫ് നാടുകളിൽ ഞായറാഴ്ചയായിരുന്നു പെരുന്നാൾ. മഴയുടെ തീവ്രത കുറഞ്ഞുവെങ്കിലും തുറന്ന ഇടങ്ങളിലുള്ള ഇൗദ്ഗാഹുകൾ നാമമാത്രമായിരിക്കും.
