തോട്ടം മേഖലക്ക് ഇളവ്; ആശയക്കുഴപ്പം തുടരുന്നു
text_fieldsതിരുവനന്തപുരം: തോട്ടം നികുതി, കാര്‍ഷികാദായ നികുതി, ലായങ്ങളുടെ കെട്ടിട നികുതി എന്നിവയും മുറിച്ചുമാറ്റുന്ന റബര്‍ മരങ്ങള്‍ക്ക് ഈടാക്കിയിരുന്ന സീനിയരേജ് തുകയും ഒഴിവാക്കിയതിലൂടെ കോടികൾ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമാകും.
മൂന്നരലക്ഷം തൊഴിലാളികൾ ജോലിചെയ്യുന്ന മേഖലയെന്ന നിലയിൽ തോട്ടം വ്യവസായത്തെ സംരക്ഷിക്കാനാണ് റിട്ട. ജസ്റ്റിസ് കൃഷ്ണൻ നായർ കമീഷൻ ശിപാർശ പ്രകാരം ഇളവുകൾ പ്രഖ്യാപിച്ചതെന്നാണ് ഉടമകളും യൂനിയനുകളും പറയുന്നത്. മന്ത്രിസഭ തീരുമാനത്തെ ഇരുകൂട്ടരും സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം സർക്കാർ പ്രഖ്യാപിച്ച ഭവനപദ്ധതി, പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കൽ, ഇ.എസ്.െഎ പദ്ധതി നടപ്പാക്കൽ എന്നിവ സംബന്ധിച്ച അവ്യക്തതയുണ്ട്.
ഒറ്റയടിക്ക് കോടികളുടെ ലാഭം ഉടമകള്‍ക്ക് ലഭിക്കുമെന്നാണ് യൂനിയനുകൾ പറയുന്നത്. കേരളത്തിൽ മാത്രമാണ് തോട്ടം നികുതിയെന്നും ഇത് പിൻവലിക്കണമെന്നും കഴിഞ്ഞ ഇടത് മന്ത്രിസഭയുടെ കാലത്ത് നിയോഗിക്കപ്പെട്ട േട്രഡ് യൂനിയനുകളുടെ സമിതി ആവശ്യപ്പെട്ടിരുന്നതാണ്. ഹെക്ടറിന് 700 രൂപ പ്രകാരമാണ് നികുതി.
വരുമാനത്തിൻറ 30 ശതമാനമാണ് കാർഷികാദായ നികുതി. രാജ്യത്ത് ഏറ്റവും ഉയർന്ന ശമ്പളം നിലനിൽക്കുന്നതും കേരളത്തിലാണ്. ഇതുമൂലം ഉയർന്ന ഉൽപാദന ചെലവാണ് വരുന്നത്. എന്നാൽ, തേയിലയും കാപ്പിയും ഒക്കെ എത്തുന്നത് ഒരേ വിപണിയിലേക്കും.
തോട്ടം തൊഴിലാളികൾക്കായി മന്ത്രിസഭ നിർദേശിച്ച ൈലഫ് ഭവന പദ്ധതി ഏങ്ങനെ നടപ്പാക്കുമെന്ന സംശയം ഉടമകൾക്കും യൂനിയനുകൾക്കുമുണ്ട്. വീടുകളുടെ നിർമാണച്ചെലവ് 50 ശതമാനം ഉടമകളും ബാക്കി സർക്കാറും വഹിക്കണമെന്നാണ് നിർദേശം.
ഇതിനാവശ്യമായ ഭൂമി സൗജന്യമായി തോട്ടം ഉടമകൾ നൽകണം. തോട്ടങ്ങളിൽ ഭൂരിഭാഗവും പാട്ട ഭൂമിയായതിനാൽ, സർക്കാർ ഭൂമി ഏങ്ങനെ വിട്ടുകൊടുക്കുമെന്ന ചിന്തയും ഉയരുന്നു. ലൈഫ് പദ്ധതിയിൽ നിർമിക്കുന്ന വീടുകൾ തൊഴിൽ ചെയ്യുന്ന കാലയളവിലേക്കാണോയെന്നും വ്യക്തമാകണം. തൊഴിൽ വകുപ്പ് നടത്തിയ പഠനത്തിൽ 32,000 തൊഴിലാളികൾക്കാണ് വാസസ്ഥലമില്ലാത്തത്.
തോട്ടം ഏർപ്പെടുത്തുന്ന ചികിത്സ സൗകര്യത്തിന് പകരം ഇ.എസ്.െഎ ഏർപ്പെടുത്താനാണ് പുതിയ നിർേദശം. തോട്ടം മേഖലയിൽ ഒരിടത്തും ഇ.എസ്.െഎക്ക് ആശുപത്രിയില്ല. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്ത് നടത്തുകയോ തൊഴിലാളികളുടെ സഹകരണ സംഘങ്ങൾക്ക് കൈമാറുകയോ ചെയ്യുമെന്ന നിർദേശവും ഫലപ്രദമല്ല. 1999-2000ത്തിലെ പ്രതിസന്ധിയിൽ പൂട്ടിയ 38 തേയിലത്തോട്ടങ്ങളിൽ എെട്ടണ്ണം ഇനിയും തുറന്നിട്ടില്ല. ഇവിടങ്ങളിലെ തൊഴിലാളികൾക്ക് പി.എഫ്, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. പൂട്ടിയ തോട്ടങ്ങൾ കാടുകയറി. ഫാക്ടറികൾ നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
