ധർമസന്ദേശ യാത്രയിൽ എൻ.എസ്.എസ്, എസ്.എൻ.ഡി.പി പ്രതിനിധികളെ പങ്കെടുപ്പിക്കാൻ ശ്രമം
text_fieldsനെടുമ്പാശ്ശേരി: സന്യാസിമാർ നടത്തുന്ന ധർമസന്ദേശ യാത്രയുടെ സ്വീകരണ പരിപാടികളിൽ പരമാവധി എൻ.എസ്.എസ്, എസ്.എൻ.ഡി.പി യോഗം ഭാരവാഹികളെ പങ്കെടുപ്പിക്കാൻ ശ്രമം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അയ്യപ്പസംഗമത്തിന് ബദലായി സംഘ് പരിവാർ സംഘടനകൾ നടത്തിയ പരിപാടിയിൽ ഈ സംഘടനകൾ വിട്ടുനിന്ന സാഹചര്യത്തിലാണിത്.
എല്ലാ ജില്ലകളിലും സ്വാഗതസംഘം രൂപവത്കരിച്ചാണ് സ്വീകരണ ചടങ്ങ് വിജയിപ്പിക്കാൻ ശ്രമിക്കുന്നത്. ജില്ലതോറും സെമിനാറും പൊതുയോഗവും നടത്തും. സന്യാസിമാരുടെ കൂട്ടായ്മയായ മാർഗദർശക് മണ്ഡലാണ് ഒക്ടോബർ ഏഴ് മുതൽ 21 വരെ ‘കേരളം കേരളത്തനിമയിലേക്ക്’ എന്ന മുദ്രാവാക്യമായി കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് ധർമസന്ദേശ യാത്ര നടത്തുന്നത്.
കേരളത്തിൽനിന്നുള്ള സന്യാസിമാർക്ക് പുറമെ ഉഡുപ്പി, ദക്ഷിണ കന്നഡ എന്നിവിടങ്ങളിലെ ആധ്യാത്മിക ആചാര്യന്മാരും പങ്കെടുക്കുന്നുണ്ട്. സാഹിത്യകാരൻ സി. രാധാകൃഷ്ണനാണ് യാത്രയുടെ സ്വാഗതസംഘം ചെയർമാൻ. സംഘ്പരിവാറുമായി പ്രത്യക്ഷ ബന്ധമില്ലാത്തവരെ ജില്ലാതല സ്വാഗതസംഘവുമായി ബന്ധപ്പെടുത്താനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

