Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാഭ്യാസ...

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടനാ പ്രവർത്തനം അനുവദിക്കാൻ നിയമനിർമാണം നടത്തണമെന്ന്​ ശിപാർശ

text_fields
bookmark_border
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടനാ പ്രവർത്തനം അനുവദിക്കാൻ നിയമനിർമാണം നടത്തണമെന്ന്​ ശിപാർശ
cancel

തി​രു​വ​ന​ന്ത​പു​രം: സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും അ​ധ്യാ​പ​കേ​ത​ര ജീ​വ​ന​ക്കാ​ർ​ക്കും സം​ഘ​ട​ന പ്ര​വ​ർ​ത്ത​നം അ​നു​വ​ദി​ക്കാ​ൻ ക​ഴി​യും​വി​ധം നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്ന്​ ശി​പാ​ർ​ശ. സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ജ​സ്​​റ്റി​സ്​ കെ.​കെ. ദി​നേ​ശ​ൻ ക​മ്മി​റ്റി മൂ​ന്നു മാ​സം മു​മ്പ്​​ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട്​​ മ​ന്ത്രി​സ​ഭ ത​ത്ത്വ​ത്തി​ൽ അം​ഗീ​ക​രി​ച്ച​ു. 

റി​പ്പോ​ർ​ട്ടി​ലെ പ്രധാന ശി​പാ​ർ​ശ​ക​ൾ:
എ​ല്ലാ​വ​ർ​ക്കും സ​മാ​ധാ​ന​പ​ര​മാ​യി യോ​ഗം​ചേ​രാ​ൻ​ അ​വ​കാ​ശ​മു​ണ്ട്
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​യു​ധ​ങ്ങ​ളി​ല്ലാ​തെ ഒ​ത്തു​ചേ​രാ​നും സം​ഘ​ട​ന രൂ​പ​വ​ത്​​ക​ര​ണ​ത്തി​നു​മു​ള്ള സാ​ധു​ത പ​രി​ശോ​ധി​ക്ക​ണം
സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സ്വാ​ശ്ര​യ കോ​ള​ജു​ക​ളെ ഘ​ട്ടം​ഘ​ട്ട​മാ​യി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളാ​ക്ക​ണം
സം​യോ​ജ​നം സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന​ക​ൾ സൃ​ഷ്​​ടി​ക്കാ​ൻ സ​ർ​ക്കാ​റി​ന് അ​ധി​കാ​ര​മു​ണ്ടാ​കും
യോ​ഗ്യ​ത​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് സ​ർ​ക്കാ​ർ എ​യ്ഡ​ഡ്--​സ്വ​കാ​ര്യ കോ​ള​ജു​ക​ളി​ലെ തു​ല്യ​ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം ന​ൽ​ക​ണം
ജോ​ലി ഭാ​രം, യോ​ഗ്യ​ത, വേ​ത​ന സ്​​കെ​യി​ൽ, അ​ല​വ​ൻ​സു​ക​ൾ, അ​വ​ധി, പെ​രു​മാ​റ്റം എ​ന്നി​വ​യെ​ക്കു​റി​ച്ച്​ വ്യ​ക്ത​മാ​യ നി​യ​മം വേ​ണം
കെ.​എ​സ്.​​ആ​ർ മൂ​ന്നാം​ഭാ​ഗ​ത്ത്​ പ​റ​യു​ന്ന വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നി​ല്ല. എ​ന്നാ​ൽ, നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച്​ ശ​മ്പ​ള​വും മാ​നു​ഷി​ക സേ​വ​ന സാ​ഹ​ച​ര്യ​വും ഒ​രു​ക്ക​ണം
ന​ഴ്സി​ങ്​ മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗ​വും കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യും പ്ര​ത്യേ​ക​ശ്ര​ദ്ധ പ​തി​പ്പി​ക്ക​ണം
പ്ല​സ്​ ടു​വി​ന്​ ശേ​ഷം ബി.​എ അ​ല്ലെ​ങ്കി​ൽ ബി.​എ​സ്​​സി​യും ബി.​എ​ഡും നാ​ലു വ​ർ​ഷം​കൊ​ണ്ട്​ ഒ​രു​മി​ച്ച്​ നേ​ടാ​വു​ന്ന കോ​ഴ്സ്​ ആ​രം​ഭി​ക്ക​ണം
സ​ർ​ക്കാ​റി​ന് ആ​വ​ശ്യ​മെ​ന്ന്​ തോ​ന്നു​ന്ന പ​ക്ഷം പ്ര​ത്യേ​ക​സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച്​ മെ​ഡി​ക്ക​ൽ- എ​ൻ​ജി​നീ​യ​റി​ങ്​ ഒ​ഴി​കെ​യു​ള്ള പ്ര​ഫ​ഷ​ന​ൽ കോ​ഴ്സു​ക​ളു​ടെ​യും അ​ല്ലാ​ത്ത​വ​യു​ടെ​യും പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കാം, ട്യൂ​ഷ​ൻ ഫീ​സ്​ നി​ശ്ച​യി​ക്കാം
ഇ​തി​നാ​യി പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണ​മോ നി​യ​മ ഭേ​ദ​ഗ​തി​യോ കൊ​ണ്ടു​വ​രാം
മാ​നേ​ജ്മ​​െൻറും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​െ​ല പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ജി​ല്ല-​സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ ഓം​ബു​ഡ്സ്​​മാ​ൻ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ നി​യ​മ​ഭേ​ദ​ഗ​തി വേ​ണം
വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ലി​ങ്ദോ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നും സു​പ്രീം​കോ​ട​തി വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ​ക്കും അ​നു​സ​രി​ച്ച്​ ന​ട​ത്ത​ണം
വൈ​സ്​ ചാ​ൻ​സ​ല​ർ​മാ​രു​ടെ സ​മി​തി​യു​ടെ ശി​പാ​ർ​ശ അ​നു​സ​രി​ച്ച്​ ഇ​േ​ൻ​റ​ണ​ൽ അ​സ​സ്​​മ​​െൻറ് സം​വി​ധാ​നം നി​യ​ന്ത്രി​ക്ക​ണം
ഇ​േ​ൻ​റ​ണ​ലി​ൽ നി​ഷ്ക​ർ​ഷി​ക്കു​ന്ന മി​നി​മം സ്​​കോ​ർ എ​ടു​ത്തു​ക​ള​യ​ണ​ം
ഇ​േ​ൻ​റ​ണ​ലും അ​വ​സാ​ന​പ​രീ​ക്ഷ​ക​ളും കൂ​ട്ടി​ച്ചേ​ർ​ത്ത്​ മി​നി​മം മാ​ർ​ക്ക്​ നി​ഷ്ക​ർ​ഷി​ക്കാം
സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ പി.​ടി.​എ നി​ർ​ബ​ന്ധ​മാ​ക്ക​ണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsnew LawStudents politicsStudents organisation
News Summary - Educational institution law making-Kerala news
Next Story