Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉരുൾ ദുരന്തം: വിദ്യാർഥികൾക്ക് മേപ്പാടി ജി.എച്ച്.എസ്.എസിലും എ.പി.ജെ ഹാളിലും വിദ്യാഭ്യാസ സൗകര്യം ഒരുക്കും

text_fields
bookmark_border
മേപ്പാടി സ്കൂളിൽ ആദ്യ ഘട്ടത്തിൽ 12 ക്ലാസ്സ് റൂമുകൾ, 10 ടോയ്ലറ്റുകൾ തുടങ്ങിയവ നിർമിക്കും
ഉരുൾ ദുരന്തം: വിദ്യാർഥികൾക്ക് മേപ്പാടി ജി.എച്ച്.എസ്.എസിലും എ.പി.ജെ ഹാളിലും വിദ്യാഭ്യാസ സൗകര്യം ഒരുക്കും
cancel

കൽപറ്റ: വയനാട്ടിലെ ഉരുൾ ദുരന്തത്തിൽ തകർന്ന ജി.വി.എച്ച്.എസ്.എസ് വെള്ളാർമല, മുണ്ടക്കൈ ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ 614 വിദ്യാർഥികൾക്ക് അധിക സൗകര്യങ്ങൾ ജി.എച്ച്.എസ്.എസ് മേപ്പാടിയിലും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള എ.പി.ജെ ഹാളിലും ഒരുക്കുന്നതിന് നടപടിയായതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

വെള്ളാർമലയിലെ സ്കൂളിലെ 552 കുട്ടികൾക്കും മുണ്ടക്കൈ സ്കൂളിലെ 62 കുട്ടികൾക്കുമാണ് അധിക സൗകര്യം ഏർപ്പെടുത്തിയത്.

ജി.വി.എച്ച്.എസ്.എസ് വെള്ളാർമലയിലെ വിദ്യാർഥികളെ ഉൾക്കൊള്ളുന്നതിനായി ജി.എച്ച്.എസ് മേപ്പാടിയിൽ 12 ക്ലാസ് മുറികൾ, 2 ഐ.ടി ലാബ്, ഓഫിസ് സ്റ്റാഫ് റൂം എന്നിവയും ജി.എൽ.പി.എസ് മുണ്ടക്കൈയിലെ കുട്ടികൾക്കായി എ.പി.ജെ ഹാളിൽ ലഭ്യമായ അഞ്ച് ക്ലാസ് മുറികളും ലഭ്യമാക്കി.

പ്രാഥമിക കണക്കുപ്രകാരം ഉരുൾപ്പൊട്ടലിൽ 17 കുട്ടികളെ കാണാതാവുകയും 36 കുട്ടികൾ മരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് സ്കൂളുകൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു.

പഠനം പുന:ക്രമീകരിക്കുമ്പോൾ ഉച്ചഭക്ഷണത്തിന്റെ കാര്യത്തിൽ ജി.വി.എച്ച്.എസ്.എസ് വെള്ളാർമലയുടെ അടുക്കള ജി.എൽ.പി.എസ് മേപ്പാടിയുടെ അടുക്കളയോട് ചേർന്ന് പ്രവർത്തിക്കും. ജി.എൽ.പി.എസ് മുണ്ടക്കൈയുടെ അടുക്കള ജി.എച്ച്.എസ്.എസ് മേപ്പാടിയിലും പ്രവർത്തിക്കും. പുസ്തകങ്ങൾ നഷ്ടപ്പെട്ട 296 കുട്ടികൾക്ക് പുസ്തകങ്ങൾ ലഭ്യമാക്കി. യൂനിഫോം ആവശ്യമായ 282 കുട്ടികൾക്കുള്ള യൂനിഫോം ലഭ്യമാക്കി തയ്ച്ച് നൽകുന്നതിനുള്ള നടപടി ആരംഭിച്ചു.

ജില്ലാ ശുചിത്വമിഷന്‍റെ നേതൃത്വത്തിൽ 20 ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ലാപ് ടോപ്പ് /കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ, ഐ.ടി ലാബ് എന്നിവ കൈറ്റിന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കുന്നതിന് നടപടിയായി. മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആദ്യ ഘട്ടത്തിൽ 12 ക്ലാസ്സ് റൂമുകൾ, 10 ടോയ്ലറ്റുകൾ തുടങ്ങിയവ കുട്ടികൾക്കായി 45 മുതൽ 90 ദിവസത്തിനകം പണിതു നൽകുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഘട്ടത്തിൽ സർക്കാർ കണ്ടെത്തി നൽകുന്ന സ്ഥലത്ത് കുട്ടികൾക്ക് ഹോസ്റ്റൽ സംവിധാനം നിർമിച്ചു നൽകുന്നതിനുള്ള സന്നദ്ധത അറിയിച്ചു കൊണ്ടും അതിലേക്ക് 4 കോടി രൂപയുടെ എസ്റ്റിമേറ്റ് കണക്കാക്കിയിട്ടുണ്ടെന്നും ബിൽഡിങ് കോൺട്രാക്ടെഴ്സ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. അത് പരിശോധിച്ച് വേണ്ടത് ചെയ്യും

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Educational facilities will be provided for the students at Meppadi GHSS and APJ Hall
Next Story