Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാഭ്യാസത്തിൽ...

വിദ്യാഭ്യാസത്തിൽ രാഷ്ട്രീയ താൽപര്യം കൊണ്ടുവരില്ല - മന്ത്രി റോജി എം. ജോൺ

text_fields
bookmark_border
വിദ്യാഭ്യാസത്തിൽ രാഷ്ട്രീയ താൽപര്യം കൊണ്ടുവരില്ല - മന്ത്രി റോജി എം. ജോൺ
cancel

കൊ​ച്ചി: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന്​ മ​ന്ത്രി റോ​ജി എം. ​ജോ​ൺ. അ​ധ്യാ​പ​ക​ൻ മു​ത​ൽ വൈ​സ്​ ചാ​ൻ​സ​ല​ർ​വ​രെ നി​യ​മ​ന​ങ്ങ​ളി​ൽ രാ​ഷ്​​ട്രീ​യ​ത്തി​ലു​പ​രി ക​ഴി​വ് ഉ​റ​പ്പ്​ വ​രു​ത്തു​ക എ​ന്ന ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റു​ക​യാ​ണ്​ പ്ര​ധാ​ന​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​റ​ണാ​കു​ളം പ്ര​സ്​ ക്ല​ബ്​ സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ലു വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാം പ​രി​ഷ്ക​രി​ക്കും. ഇ​ക്കാ​ര്യം പ​ഠി​ക്കാ​ൻ വി​ദ​ഗ്ദ സം​ഘ​ത്തെ നി​യോ​ഗി​ക്കുമെന്നും -മ​ന്ത്രി പ​റ​ഞ്ഞു.

രാ​ഷ്​​ട്രീ​യ താ​ൽ​പ​ര്യം കു​ത്തി നി​റ​ക്കാ​നു​ള്ള ശ്ര​മ ത്തി​നെ​തി​രെ പ്ര​തി​രോ​ധം തീ​ർ​ക്കും. ഗ​വ​ർ​ണ​റാ​യാ​ലും അ​തു​ത​ന്നെ​യാ​ണ് നി​ല​പാ​ട്. ​ എ​ന്നാ​ൽ, അ​തി​നെ ഗ​വ​ർ​ണ​ർ -സ​ർ​ക്കാ​ർ പോ​ര്​ എ​ന്ന നി​ല​യി​ൽ കൊ​ണ്ടു​പോ​കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കും.

ഗ​വ​ർ​ണ​റു​മാ​യി​ഏ​റ്റു​മു​ട്ടാ​ൻ ഇ​ത്​ ഗു​സ്തി​മ​ത്സ​ര​മ​ല്ല. ഗ​വ​ർ​ണ​റെ ചാ​ൻ​സ​ല​ർ ചു​മ​ത​ല​യി​ൽ​നി​ന്ന്​ നീ​ക്ക​ണ​മെ​ന്ന പ്ര​മേ​യം നി​യ​മ​സ​ഭ ഐ​ക​ക​ണ്ഠ്യേ​ന പാ​സാ​ക്കി​യി​ട്ടു​ണ്ട്. അ​ത്​ പ്ര​സി​ഡ​ന്‍റി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. നി​യ​മ​ന​ങ്ങ​ൾ ന​ട​ത്താ​നു​ള്ള അ​ധി​കാ​രം ഗ​വ​ർ​ണ​ർ​ക്കാ​ണ്. അ​തി​ൽ രാ​ഷ്​​ട്രീ​യ താ​ൽ​പ​ര്യം ക​ല​ർ​ത്തി​യാ​ൽ വി​യോ​ജി​ക്കും. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ പ​റ​യും. അ​തൊ​രു ഏ​റ്റു​മു​ട്ട​ലാ​കി​ല്ല. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ച്​ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഉ​ണ്ട്. അ​വ ന​ട​പ്പാ​ക്കും. അ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ബ​ജ​റ്റി​ലു​ണ്ടാ​കും. നൂ​ത​ന കോ​ഴ്​​സു​ക​ൾ​ക്ക് ഈ ​വ​ർ​ഷം ത​ന്നെ അ​നു​മ​തി ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. -മ​ന്ത്രി പ​റ​ഞ്ഞു. പ്ര​സ്​ ക്ല​ബ്​ പ്ര​സി​ഡ​ന്‍റ്​ ആ​ർ. ഗോ​പ​കു​മാ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി എം. ​ഷ​ജി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationMinisterPolitical InterestRoji M. John M.L.AKerala News
News Summary - Will not bring political interest into education - Minister Roji M. John
Next Story