മോദിഭരണത്തില്‍ വിദ്യാഭ്യാസം മലിനപ്പെടുന്നു -ബിനോയ് വിശ്വം
text_fieldsഎ.കെ.എസ്.ടി.യു പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: മോദിഭരണത്തില്‍ വിദ്യാഭ്യാസം ആശയപരമായും സാമൂഹികമായും മലിനപ്പെടുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എ.കെ.എസ്.ടി.യു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധ്യാപനത്തിന്റെ എല്ലാ ഘടനകളിലേക്കും സിലബസിലേക്കും ഇരുട്ടിനെ കൊടിയേറ്റാനാണ് അവര്‍ ശ്രമിക്കുന്നത്. അറിവിന്റെ എല്ലാ വെളിച്ചവും ഊതിക്കെടുത്തുകയാണ് മോദിസര്‍ക്കാര്‍. സത്യങ്ങളെയെല്ലാം തൂത്തെറിഞ്ഞ് മതഭ്രാന്തിന്റെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുകയാണ് ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയില്‍. ആ ചുറ്റുപാടില്‍ അധ്യാപക പ്രസ്ഥാനത്തിന്റെ കടമ വലുതാണ്. ശാസ്ത്രബോധത്തിന്റെ അർഥം ഉള്‍ക്കൊള്ളാനും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചെറുക്കാനും പുത്തന്‍ തലമുറയിലേക്ക് അതിന്റെ സത്യം എത്തിക്കാനുമുള്ള കടമ നിറവേറ്റാനും അധ്യാപകര്‍ക്ക് അത് പകര്‍ന്നുകൊടുക്കാനും എ.കെ.എസ്.ടി.യുവിന് കഴിയണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

