Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാഭ്യാസ കലണ്ടർ: മന്ത്രിയുടെ നിലപാട് സ്വാഗതാർഹം -കെ.എസ്.ടി.എ
text_fieldsbookmark_border
തിരുവനന്തപുരം: വിദ്യാഭ്യാസ കലണ്ടറിലെ പ്രവൃത്തിദിനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച നടത്തി പുനഃപരിശോധിക്കുമെന്ന വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിലെ തീരുമാനം സ്വാഗതാർഹമെന്ന് കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി. മന്ത്രിയുടെ ഉറപ്പിന് ശേഷവും ഒരുകൂട്ടം അധ്യാപകർ ചില അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാർഥികളെ പരിഗണിക്കാതെയും പൊതുസമൂഹത്തിന്റെ താൽപര്യം അവഗണിച്ചും ഏകപക്ഷീയമായി ബഹിഷ്കരണമടക്കമുള്ള സമരമുറകളിലേക്ക് കടക്കുന്നത് അഭിലഷണീയമല്ലെന്നും ഇത്തരക്കാരെ പൊതുസമൂഹം തിരിച്ചറിയണമെന്നും കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ. ബദറുന്നിസ പറഞ്ഞു.
Next Story

