ഇടതുമുന്നണിയിൽ കാലുവാരൽ; എടവിലങ്ങിൽ ബി.ജെ.പി വൈസ് പ്രസിഡൻറ്
text_fieldsകൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്തിൽ മുൻ പ്രസിഡൻറായ സി.പി.െഎ നേതാവിെൻറ പിന്തുണയിൽ വൈസ് പ്രസിഡൻറ് സ്ഥാനം ബി.ജെ.പിക്ക്. ഇടതുമുന്നണിയിലെ പടലപ്പിണക്കത്തിെൻറ ഭാഗമായി രണ്ട് വോട്ട് അസാധുവായി. സി.പി.െഎ എടവിലങ്ങ് ലോക്കൽ കമ്മിറ്റി അംഗമായ ടി.എം. ഷാഫിയാണ് ബി.ജെ.പി സ്ഥാനാർഥിക്ക് േവാട്ട് ചെയ്ത് മുന്നണിയെ ഞെട്ടിച്ചത്. മാത്രമല്ല, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായ സുമ വത്സെൻറ ബാലറ്റ് പിടിച്ചുവാങ്ങി വോട്ട് അസാധുവാക്കിയതിനും എടവിലങ്ങ് സാക്ഷിയായി. ഇതിെൻറ ഫലമാകെട്ട 14 അംഗ പഞ്ചായത്ത് സമിതിയിൽ കേവലം അഞ്ച് വോട്ട് നേടി ബി.ജെ.പി സ്ഥാനാർഥി സജിത അമ്പാടി വിജയിച്ചു. എൽ.ഡി.എഫിലെ സി.പി.െഎ സ്ഥാനാർഥി മിനി തങ്കപ്പനാണ് പരാജയപ്പെട്ടത്. തുടർന്ന്, ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്ത ഷാഫിയെ സി.പി.ഐയുടെ പ്രാഥമികാംഗത്വത്തില്നിന്ന് പുറത്താക്കിയതായി ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് അറിയിച്ചു.
ആർക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ എൽ.ഡി.എഫ്-ഏഴ് (സി.പി.എം-നാല്, സി.പി.െഎ-മൂന്ന്), ബി.ജെ.പി-നാല്, കോൺഗ്രസ്-മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. സി.പി.എം-സി.പി.െഎ ധാരണയനുസരിച്ച് ടി.എം. ഷാഫി ഇൗയിടെ പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞിരുന്നു. സി.പി.എമ്മിലെ അംബിക അശോകൻ വൈസ് പ്രസിഡൻറ് സ്ഥാനവും രാജിവെച്ചു. തുടർന്നാണ് ചൊവ്വാഴ്ച വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യ റൗണ്ടിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഏഴ് വോട്ടിന് മുന്നിലെത്തി. ജയിക്കുന്ന സ്ഥാനാർഥിക്ക് എതിർപക്ഷത്തിന് കിട്ടിയ മൊത്തം വോട്ടിനേക്കാൾ ഭൂരിപക്ഷം വേണമെന്നതിനാൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തി. ഇത്തവണ മൂന്ന് വോട്ട് മാത്രമുള്ള കോൺഗ്രസ് പിന്മാറി. ആദ്യം കൃത്യമായി വോട്ട് ചെയ്തവരിൽ രണ്ട് പേരുടെ വോട്ട് അസാധുവായതും ഷാഫി മാറ്റിച്ചെയ്തതും ഇൗ ഘട്ടത്തിലാണ്.
ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയായ സുമ വത്സൻ, സി.പി.എമ്മുമായി ഇടഞ്ഞുനിൽക്കുന്ന കെ.കെ. രമേശ് ബാബു എന്നിവരുടെ വോട്ടുകളാണ് അസാധുവായത്. സുമ വത്സെൻറ ബാലറ്റ് പേപ്പറിൽ രണ്ടുപേർക്കാണ് വോട്ട് രേഖപ്പെടുത്തിയത്. ബാലറ്റ് പേപ്പർ ബലമായി പിടിച്ചുവാങ്ങി ഷാഫി കൃത്രിമം നടത്തിയെന്ന് സുമ വത്സൻ കൊടുങ്ങല്ലൂർ പൊലീസിലും റിേട്ടണിങ് ഒാഫിസർക്കും പരാതിനൽകി. സി.പി.എമ്മുമായി അകന്നുനിൽക്കുന്ന രമേശ് ബാബു ബാലറ്റിൽ പേരെഴുതാതെയാണ് വോട്ട് അസാധുവാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.