എടവണ്ണയില്‍ മാതാവും മകളും ഒരേ ദിവസം നിര്യാതരായി
text_fieldsഎടവണ്ണ: വയോധിക മാതാവും മകളും റമദാൻെറ ആദ്യ ദിനത്തില്‍ ഏതാനും മണിക്കൂറുകള്‍ വ്യത്യാസത്തില്‍ മരിച്ചു. പത്തപ്പ ിരിയം വായനശാലക്ക് സമീപമുള്ള പരേതനായ അറഞ്ഞിക്കല്‍ അലവിയുടെ ഭാര്യ പുലത്ത് ആസ്യ (90), മകളും എടവണ്ണ മുണ്ടേങ്ങര കല്ലി ങ്ങല്‍ അബ്ദുവിൻെറ ഭാര്യയുമായ ഖദീജ (65) എന്നിവരാണ് മരിച്ചത്.
ആസ്യ പ്രായാധിക്യം കാരണവും ഖദീജ അര്‍ബുദം ബാധിച്ചുമാണ് മരിച്ചത്. ഉബൈദുല്ല (കുഞ്ഞാപ്പ), അബ്ദുല് അസീസ് (ചെറിയാപ്പ), മുഹമ്മദ് കുട്ടി (മാനുട്ടി), അബ്ദുല് മജീദ്, ബിയ്യാത്തുട്ടി, ഫാത്തിമ കുട്ടി, സുബൈദ, നജ്മ, ഷാഹിദ, ജില്‍സത്ത് എന്നിവരാണ് ആസ്യയുടെ മറ്റ് മക്കൾ.
ബേബി ജാസ്മിന്‍, ബജീന, ജസിയ, സബ്‌ന, നിഖില എന്നിവരാണ് ഖദീജയുടെ മക്കൾ. ദുബൈ സര്‍ക്കാറിൻെറ കോവിഡ് 19 പ്രതിരോധ സേനയിലെ അംഗമായ ടി.പി. കബീര്‍, മദാരി റാഫി, വി.പി. സുല്‍ഫിക്കര്‍, മുജീബ് റഹ്മാന്‍, നൗഫല്‍ വണ്ടൂര്‍ എന്നിവര്‍ മരുമക്കളാണ്.
ആസ്യയുടെ മൃതദേഹം പത്തപ്പിരിയം പെരൂല്‍ കുണ്ട് ജുമാ മസ്ജിദിലും ഖദീജയുടെ മൃതദേഹം മുണ്ടേങ്ങര ജുമാ മസ്ജിദിലും ലളിതമായ ചടങ്ങുകളോടെ വെള്ളിയാഴ്ച ഖബറടക്കും. ഏതാനും ദിവസം മുമ്പാണ് ആസ്യയുടെ മകന്‍ ഉബൈദുള്ള പക്ഷാഘാതം ബാധിച്ച് മരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
