Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ​ുഹൃത്തുക്കൾ...

സ​ുഹൃത്തുക്കൾ കൊലപ്പെടുത്തിയ ഇര്‍ഷാദി​െൻറ മൃതദേഹം ഖബറടക്കി

text_fields
bookmark_border
സ​ുഹൃത്തുക്കൾ കൊലപ്പെടുത്തിയ ഇര്‍ഷാദി​െൻറ മൃതദേഹം ഖബറടക്കി
cancel
camera_alt

ഇ​ർ​ഷാ​ദി​െൻറ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കു​ന്നു

ച​ങ്ങ​രം​കു​ളം: പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹം ന​ൽ​കാ​മെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ച്​ പ​ണം ത​ട്ടി​യ ശേ​ഷം, സു​ഹൃ​ത്തു​ക്ക​ള്‍ കൊ​ല​പ്പെ​ടു​ത്തി​യ പ​ന്താ​വൂ​ർ സ്വ​ദേ​ശി ഇ​ർ​ഷാ​ദി​െൻറ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി.

തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ 12 ഓ​ടെ വി​ട്ടു​കി​ട്ടി​യ മൃ​ത​ദേ​ഹം ഒ​ന്ന​ര​യോ​ടെ എ​ട​പ്പാ​ൾ കോ​ല​ള​മ്പ് ജു​മാ​മ​സ്ജി​ദ് ഖ​ബ​ര്‍സ്ഥാ​നി​ൽ മ​റ​വ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത​ത്.

പൂ​ക്ക​ര​ത്ത​റ​യി​ലെ മാ​ലി​ന്യം നി​റ​ഞ്ഞ കി​ണ​റ്റി​ല്‍ ഉ​പേ​ക്ഷി​ച്ച മൃ​ത​ദേ​ഹം തി​രൂ​ർ ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച​യാ​ണ്​​ ക​ണ്ടെ​ത്തി​യ​ത്. കേ​സി​ൽ ഇ​ർ​ഷാ​ദി​െൻറ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്ന സു​ഭാ​ഷ്, എ​ബി​ൻ എ​ന്നി​വ​രെ പൊ​ലീ​സ്​ പി​ടി​കൂ​ടി​യി​രു​ന്നു.

മൃതദേഹത്തിലെ സാമ്പിളുകൾ ഡി.എൻ.എ പരിശോധനക്കയച്ചു

എ​ട​പ്പാ​ൾ: സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ ഇ​ർ​ഷാ​ദി​െൻറ മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​റ് മാ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്ന് അ​ര​യി​ലെ ഏ​ല​സും പൊ​ട്ടി​യ പ​ല്ലും ക​ണ്ടെ​ത്തി. ഇ​തോ​ടെ മൃ​ത​ദേ​ഹം ഇ​ർ​ഷാ​ദി​േ​ൻ​റ​ത്​ ത​ന്നെ​യാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് ബോ​ധ്യ​പ്പെ​ട്ടു. തി​രൂ​ർ ഡി​വൈ.​എ​സ്.​പി സു​രേ​ഷ് ബാ​ബു​വി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കോ​ശ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ഡി.​എ​ൻ.​എ പ​രി​ശോ​ധ​ക്ക് അ​യ​ച്ചു. ഒ​രാ​ഴ്ച​ക്ക് ശേ​ഷം ഫ​ലം ല​ഭി​ക്കും. പ്ര​തി​ക​ളാ​യ സു​ഭാ​ഷും എ​ബി​നും റി​മാ​ൻ​ഡി​ലാ​ണ്. ഇ​വ​രെ ക​സ്​​റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി.

ഇ​ർ​ഷാ​ദി​െൻറ ഫോ​ണും ലാ​പ്ടോ​പ്പും പു​ഴ​യി​ലും ഒ​രു കാ​ലി​ലെ ഷൂ ​വ​ളാ​ഞ്ചേ​രി മൂ​ടാ​ലി​ലും മ​റ്റേ​ത് കോ​ഴി​ക്കോ​ട് ബൈ​പാ​സി​ലും ഉ​പേ​ക്ഷി​ച്ച​താ​യാ​ണ്​ പ്ര​തി​ക​ളു​ടെ മൊ​ഴി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irshadBurialEdappal Murderirshad murder
News Summary - edappal murder: irshad's dead body buried
Next Story