Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎടപ്പാളിൽ ഒരു...

എടപ്പാളിൽ ഒരു വയസ്സുകാരന്​ സമ്പര്‍ക്കത്തിലൂടെ കോവിഡ്

text_fields
bookmark_border
എടപ്പാളിൽ ഒരു വയസ്സുകാരന്​ സമ്പര്‍ക്കത്തിലൂടെ കോവിഡ്
cancel

എ​ട​പ്പാ​ൾ: പൊ​ന്നാ​നി താ​ലൂ​ക്കി​ൽ വെ​ള്ളി​യാ​ഴ്ച സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ ര​ണ്ട് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജൂ​ണ്‍ 28 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ട​പ്പാ​ള്‍ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ  മാ​റ​ഞ്ചേ​രി കാ​ഞ്ഞി​ര​മു​ക്ക് സ്വ​ദേ​ശി​നി​യാ​യ ന​ഴ്സി​ങ് അ​സി​സ്​​റ്റ​ൻ​റ് (36), ശു​ക​പു​രം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്ക്​ വി​ധേ​യ​നാ​യ എ​ട​പ്പാ​ള്‍  അ​യി​ല​ക്കാ​​ട്ടെ ഒ​രു വ​യ​സു​കാ​ര​ന്‍ എ​ന്നി​വ​ര്‍ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഒ​രു വ​യ​സു​കാ​ര​​ന്​ സെ​ക്ക​ൻ​ഡ​റി കോ​ൺ​ടാ​ക്​​ടി​ലൂ​ടെ രോ​ഗം വ​ന്ന വ​ഴി ക​ണ്ടെ​ത്താ​ത്ത​ത്​ നേ​രി​യ ആ​ശ​ങ്ക​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

ഈ ​കു​ട്ടി​യു​ടെ ഗ​ൾ​ഫി​ൽ നി​ന്നെ​ത്തി​യ ബ​ന്ധു​വും, അ​യാ​ളു​ടെ അ​ഞ്ച് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞും ശു​ക​പു​രം ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി​ചി​കി​ത്സ​ക്ക് വി​ധേ​യ​രാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​യാ​ളു​ടെ​യും മ​റ്റ്​ ബ​ന്ധു​ക്ക​ളു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണ്. നി​ല​വി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ങ്കി​ലും അ​ഞ്ച് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​​െൻറ സാ​മ്പി​ൾ വെ​ള്ളി​യാ​ഴ്ച ശേ​ഖ​രി​ച്ചു. ശ​നി​യാ​ഴ്​​ച ഫ​ലം വ​ന്നാ​ൽ മാ​ത്ര​മേ ഒ​​രു വ​യ​സു​കാ​ര​ന് എ​ങ്ങ​നെ​യാ​ണ്​ രോ​ഗം വ​ന്ന​തെ​ന്ന് ക​ണ്ടെ​ത്താ​നാ​കൂ.  

എ​ട​പ്പാ​ൾ ആ​ശു​പ​ത്രി​യി​ൽ നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ഡോ​ക്ട​റും ന​ഴ്സി​ങ് അ​സി​സ്​​റ്റ​ൻ​റും ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ ഒ​രേ നി​ല​യി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ജൂ​ൺ 25 മു​ത​ൽ അ​വ​ധി​യി​ലാ​യി​രു​ന്ന ന​ഴ്സി​ങ് അ​സി​സ്​​റ്റ​ൻ​റി​നെ​ 28 ന് ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ​തു​ട​ർ​ന്ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്​ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ സം​ശ​യം തോ​ന്നി​യ മൂ​ന്ന് പേ​രെ വീ​ണ്ടും പ​രി​ശോ​ധി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsedappalmalayalam newscovid 19
News Summary - Edappal covid 19 test case-Kerala news
Next Story