Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎടപ്പാൾ തിയറ്റർ...

എടപ്പാൾ തിയറ്റർ പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

text_fields
bookmark_border
എടപ്പാൾ തിയറ്റർ പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു
cancel

മഞ്ചേരി: എടപ്പാളിൽ തിയറ്ററിൽ ബാലികയെ പീഡിപ്പിച്ച കേസിൽ പൊലീസ് മഞ്ചേരി അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ (ഒന്ന്​) കുറ്റപത്രം സമർപ്പിച്ചു. പോക്സോ നിയമത്തിലെ നാല്, അഞ്ച് വകുപ്പുകളായ ബലാത്സംഗമടക്കമാണ് ചുമത്തിയിരിക്കുന്നത്. തൃത്താല കാങ്കുന്നത്ത് മൊയ്തീൻകുട്ടി (60), ബാലികയുടെ മാതാവ് എന്നിവരാണ് പ്രതികൾ.

മഞ്ചേരി ജില്ല ഒന്നാം അഡീഷനൽ സെഷൻസ് കോടതിയിൽ കുറ്റപത്രമെത്തിയ ദിവസംതന്നെ പ്രതികൾ ജാമ്യത്തിലിറങ്ങി. റിമാൻഡിൽ 90 ദിവസം പൂർത്തിയായപ്പോൾ ഉപാധികളോടെയാണിത്. ഒരു ലക്ഷം രൂപയുടെ രണ്ടാൾ ജാമ്യത്തിലാണ് പ്രതികളെ വിട്ടത്.

പാസ്പോർട്ട് കോടതിയിൽ സറണ്ടർ ചെയ്യണം. തുടർപരിശോധനകൾക്ക് ശേഷം കേസ്​ വിചാരണനടപടികളിലേക്ക് നീങ്ങും. തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഉല്ലാസാണ് കുറ്റപത്രം നൽകിയത്. കഴിഞ്ഞ ഏപ്രിൽ 18നാണ് തിയറ്ററിൽ ബാലിക പീഡനത്തിനിരയായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscharge sheetTheatre molestationEdapal rapeEdapale TheaterPocso Court
News Summary - Edapal Theater Molestation: Charge Sheet Submitted to the Court - Kerala News
Next Story