ഇടമൺ-കൊച്ചി പവർഹൈവേ ഇന്ന് നാടിന് സമർപ്പിക്കും
text_fieldsതിരുവനന്തപുരം: എതിർപ്പിനെ തുടർന്ന് അനിശ്ചിതമായി നീണ്ട ഇടമൺ-കൊച്ചി പവർഹൈവേ ത ിങ്കളാഴ്ച നാടിന് സമർപ്പിക്കും. പുറത്തുനിന്നും വൻതോതിൽ വൈദ്യുതി കേരളത്തിലെത്ത ിക്കാൻ സഹായകമാകുന്ന നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകും. വോൾേട്ടജ് വർധനക്കും വഴിയൊരുക്കും. സെപ്റ്റംബർ 25ന് നിർമാണം പൂർത്തിയാക്കി ലൈൻ ചാർജ് ചെയ്തിരുന്നു. പരിശോധനകൾ എല്ലാം പൂർത്തിയാക്കിയാണ് അടൂരിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുന്നത്. മന്ത്രി എം.എം. മണി അടക്കമുള്ളവരും പെങ്കടുക്കും.
ഉപേക്ഷിക്കാൻ തീരുമാനിച്ച ഒരു പദ്ധതി കൂടി ഈ സർക്കാരിെൻറ ഇച്ഛാശക്തിയിൽ സാധ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ലൈനിലൂടെ വൈദ്യുതി എത്തിത്തുടങ്ങിയപ്പോള്‍ തന്നെ പാലക്കാട്, കൊച്ചി, കോട്ടയം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ ശരാശരി രണ്ട് കെ.വി വോള്‍ട്ടേജ് വര്‍ധനയുണ്ടായി എന്നാണ് വൈദ്യുതി ബോർഡ് വിലയിരുത്തൽ. വേനൽകാലത്ത് വലിയ ആശ്വാസമാണ് ഇൗ ലൈൻ ഉണ്ടാക്കുക. പ്രസരണ നഷ്ടത്തിലും കുറവ് പ്രതീക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
