ഇടമലയാർ കനാൽ അഴിമതികേസ്: ആറ് എഞ്ചിനീയർ, നാല് ഓവർസിയർ, 34 കരാറുകാർ എന്നിവർക്ക് കഠിന തടവ്
text_fieldsതിരുവനന്തപുരം: ഇടമലയാർ കനാൽ അഴിമതികേസിൽ ആറ് എഞ്ചിനീയർ, നാല് ഓവർസിയർ, 34 കരാറുകാർ എന്നിവർക്ക് കഠിന തടവ്. സർക്കാരിന് ആകെ 1.05 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയ അഴിമതി നടത്തിയ എന്നായിരുന്നു കേസ്. മൂന്ന് വർഷം വീതം കഠിന തടവിനും പിഴ അടക്കുന്നതിനും ശിക്ഷിച്ചത്. 2004-2005 കാലഘട്ടത്തിൽ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിലെ ഇടമലയാർ പ്രോജക്ട് ഡിവിഷന്റെ കീഴിൽ നടത്തിയ വലതു കനാൽ നവീകരണ പ്രവർത്തനത്തിൽ അഴിമതി നടത്തിയ വിജിലൻസ് കേസിൽ ഇന്ന് തൃശ്ശൂർ വിജിലൻസ് കോടതിയാണ് കഠിന തടവിന് ശിക്ഷിച്ചത്.
എട്ടര കിലോമീറ്ററിലധികം നീളമുള്ള ഇടമലയാർ വലതുകര കനാലിന്റെ നവീകരണ പ്രവർത്തനങ്ങൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അധികാര പരിധിക്കകത്ത് നിർത്തി പൂർത്തീകരിക്കുന്നതിലേക്ക് 43 ചെറിയ പ്രവർത്തികളായി തിരിക്കുകയും തുടർന്ന് എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്ത പദ്ധതിയാണ്. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അധികാര പരിധിക്കകത്ത് നിർത്തി ക്വട്ടേഷൻ വിളിച്ചതായി കാണിച്ച് 39 കരാറുകാർക്ക് നൽകി അളവിലും, ഗുണനിലവാരത്തിലും വെട്ടിപ്പ് നടത്തി സർക്കാരിന് ആകെ 1.05 കോടി (1,05,72,919) രൂപയുടെ അഴിമതി നടത്തിയ എന്നായിരുന്നു കേസ്.
ഈ കേസിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറായ ടി.ആർ. ശൈലേശനെയും,അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന പി.വി. പുഷ്പരാജനെയും, അസി. എഞ്ചിനീയർമാരായിരുന്ന എം.എ. ബഷീർ, രാമകൃഷ്ണൻ, ശ്രീധരൻ, കെ.വി ദേവസി എന്നിവരെയും, ഓവർസിയറായിരുന്ന ജയപ്രകാശ്, എം.ടി. ടോമി, കെ.എ. പോൾ, സദാശിവൻ. കെ.ജി എന്നിവരെയും, കരാറുകാരായിരുന്ന ടി.കെ. മോഹനൻ, വി.എൽ. വർഗ്ഗീസ്, എം.എസ്. ശിവരാമൻ, ടി.വി. മത്തായികുഞ്ഞ്, ഇ.വി. ജോസ്, കെ.ജെ. ജോൺസൺ, ബാബുജോസഫ്, പി.കെ. ഡേവിഡ്, എം.വി. പൗലോസ്, ടി.ടി. മൈക്കിൾ, പി.ഐ. മാർട്ടിൻ, കെ.ടി. ജോർജ്ജ്, കെ.പി.അനിൽകുമാർ, കെ.ബി.നിത്യാനന്ദൻ, പി.ആർ.സുബാഷ്, വി.എം. വർഗീസ്, കെ.പി. ജോസഫ്, കെ.കെ.ഷൈജു, വി.എൽ. ബൈജു ജോസഫ്, പി.ഒ ജേക്കബ്, വി.സി.ജോസഫ്, എ.സി. ശ്രീധരൻ, ജി.വി. ഡേവിഡ്, കെ.ഐ. ചന്ദ്രൻ, എം. സജു, കെ.പി ജോയി, കെ.ഒ. വറീത്, വി. ജസ്റ്റിൻ, കെ.ഡി. ജോസ്, എം.ഡി. കുര്യൻ, വി.ഐ. ബൈജു, ഷാജി.എ. പാറയ്ക്ക, സി.ജെ. ഷാജു എന്നിവരെയാണ് മൂന്ന് വർഷം വീതം കഠിന തടവിനും പിഴ അടക്കുന്നതിനും ശിക്ഷിച്ചത്.
ഇതിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന ടി. ആർ. ശൈലേശനെയും,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന പി.വി. പുഷ്പരാജനെയും ആകെ 2.34 കോടി രൂപ വീതവും അസി. എഞ്ചിനീയറായിരുന്ന രാമകൃഷ്ണനെ 1.08 കോടി രൂപയും എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന കെ.വി. ദേവസ്, ഓവർസിയറായിരുന്ന കെ.ജി സദാശിവൻ എന്നിവർ 66 ലക്ഷം (66,00,000) രൂപ വീതവും പിഴ അടക്കണമെന്നാണ കോടതി വിധി.
അസി. എഞ്ചിനീയറായിരുന്ന എം.എ. ബഷീർ, ഓവർസിയറായിരുന്ന എം.ടി.ടോമി എന്നിവർ 54 ലക്ഷം(54,00,000) രൂപയും ഓവർസിയറായിരുന്ന ജയപ്രകാശ് 48 ലക്ഷം (48,00,000) രൂപയും പിഴ അടക്കണം. അസി.എഞ്ചിനീയറായിരുന്ന ശ്രീധരൻ, വർസിയറായിരുന്ന കെ.എ. പോൾ എന്നിവർ 12 ലക്ഷം (12,00,000) രൂപയും 34 കരാറുകാർ ആറ് ലക്ഷം(6,00,000) രൂപ വീതവും പിഴ അടക്കുന്നതിനും ശിക്ഷിച്ചു.
തൃശൂർ വിജിലൻസ് യൂനിറ്റിലെ മുൻ ഡി.വൈ.എസ്.പി എം.എം. മോഹനൻ ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഡി.വൈ.എസ്.പി മാരായിരുന്ന സി. എസ്. മജീദ്, കെ. സതീശൻ, എന്നിവരാണ് അന്വേഷണം നടത്തിയത്. എസ്. ആർ. ജ്യോതിഷ് കുമാർ കുറ്റപത്രം തയാറാക്കി തൃശൂർ വിജിലൻസ് കോടതിമുമ്പാകെ ഹാജരാക്കിയ കേസിലാണ് ഇന്ന് വിധി പുറപ്പെടുവിച്ചത്.
പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർമാരായ ശൈലജൻ, സ്റ്റാലിൻ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

