Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു കോവിഡ്​ രോഗി...

ഒരു കോവിഡ്​ രോഗി പോലുമില്ല; നമ്മൾ കണ്ടു പഠിക്കണം ലോകത്തിന്​ മാതൃകയായ ഈ 'കേരള പഞ്ചായത്തിനെ​'

text_fields
bookmark_border
ഒരു കോവിഡ്​ രോഗി പോലുമില്ല; നമ്മൾ കണ്ടു പഠിക്കണം ലോകത്തിന്​ മാതൃകയായ ഈ കേരള പഞ്ചായത്തിനെ​
cancel
camera_alt

ഇടമലക്കുടി (ഫയൽ ചിത്രം)

മൂന്നാർ: കോവിഡിനൊപ്പം ലോകവും മലയാളികളും ജീവിക്കാൻ തുടങ്ങിയിട്ട്​ വർഷം ഒന്നര കഴിഞ്ഞു. ഇപ്പോഴും കോവിഡിനെ പുറം ലോകത്ത്​ നിർത്തിയ ഒരു ദേശമുണ്ട്​ ഈ കേരളത്തിൽ. ഇപ്പോൾ ആ ദേശം ലോകത്തിന്​ തന്നെ മാതൃകയാവുകയാണ്​.

സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്ത് കൂടിയായ ഇടുക്കിയിലെ ഇടമലക്കുടിയാണ്​ കോവിഡിനെ ഇപ്പോഴും അകലത്ത്​ നിർത്തിയിരിക്കുന്ന നാട്​. മുവായിരത്തോളം പേർ താമസിച്ചിട്ടും ഒരാൾക്കും കോവിഡ്​ വരാതിരിക്കാൻ ഈ ജനത കാണിച്ച സൂക്ഷ്​മതയാണ്​ ഏറ്റവും വലിയ പ്രതിരോധമായത്​.

സംസ്ഥാനത്ത്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്​ത ആദ്യ നാൾ മുതൽ തന്നെ കോവിഡിനെ അകറ്റാൻ സാമൂഹിക അകലവും, സ്വന്തമായി ലോക്​ഡൗണും പ്രഖ്യാപിച്ചു.

റേഷൻ ഒഴികെയുള്ള മറ്റെല്ലാത്തിനും മൂന്നാറിനെയാണ്​ ഈ​ പഞ്ചായത്ത്​ ആശ്രയിക്കുന്നത്​. ആഴ്​ചയിലൊരു ദിവസം സാധനങ്ങൾ വാങ്ങാനായി ഒരു ജീപ്പ്​ മൂന്നാറിലേക്ക്​ പോകും, അതായിരുന്നു കോവിഡിന്​ മുമ്പ​ുള്ള പതിവ്​.

എന്നാൽ കോവിഡ്​ വന്നതോടെ ഉൗരു മൂപ്പ​െൻറയും ആരോഗ്യവകുപ്പി​െൻറയും പഞ്ചായത്തി​െൻറയും നേതൃത്വത്തിൽ നാട്ടൂകുട്ടം കൂടി ഈ പതിവ്​ ഇനി വേണ്ടെന്ന്​ തീരുമാനിച്ചു.


പകരം ഒരാൾ പോയി വേണ്ട സാധനങ്ങളെല്ലാം വാങ്ങിവരും. പോകുന്ന ആൾ രണ്ടാഴ്​ച കോറൻറീനിൽ പോകണമെന്നും തീരുമാനിച്ചു.

പഞ്ചായത്തി​െൻറ തീരുമാനം വന്നതോടെ വനം വകുപ്പധികൃതരും പുറത്ത്​ നിന്നുള്ളവർക്ക്​ ഇടമലക്കുടിയിലേക്ക്​ പോകാൻ അനുമതി നൽകുന്നില്ല. ഇതിനൊപ്പം മൂപ്പ​െൻറ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണ സംഘവും പ്രദേശത്തുണ്ട്​. തെരഞ്ഞെടുപ്പ്​ കാലത്ത്​ പോലും ഈ പ്രോ​ട്ടോക്കോൾ പാലിച്ചാണ്​ അവർ വോട്ട്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Kerala News
News Summary - Edamalakkudy Covid-free panchayat in Kerala
Next Story