എടച്ചോളി പ്രേമൻ കൊലക്കേസ്: പ്രതികളെ വെറുതെവിട്ടു
text_fieldsതലശ്ശേരി: ബി.ജെ.പി പ്രവര്‍ത്തകന്‍ കോടിയേരി മൂഴിക്കരയിലെ എടച്ചോളി പ്രേമനെ (30) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എല ്ലാ പ്രതികളെയും വെറുതെവിട്ടു. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി ആര്‍.എല്‍. ബൈജുവാണ് പ്രതികളെ വെറുതെ വിട ്ടുകൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. തലശ്ശേരി നഗരസഭ ചെയര്‍മാൻ സി.കെ. രമേശന്‍ ഉൾപ്പെെട എട്ട് പ്രതികളാണ് ഉണ്ട ായിരുന്നത്.
സി.പി.എം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. രാഷ്ട്രീയ വിരോധം മൂലം പ്രതികള്‍ പ്രേമനെ ടെലിഫോണ്‍ ബൂത്തില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
2005 ഒക്ടോബര്‍ 13ന് രാവിലെ 11നാണ് കേസിനാസ്പദമായ സംഭവം. കോടിയേരി മൂഴിക്കര ചമ്പാട് റോഡിലെ ടെലിഫോണ്‍ ബൂത്തില്‍ നിന്ന് ഫോണ്‍ ചെയ്യുന്നതിനിടെ ആയുധങ്ങളുമായെത്തിയ അക്രമിസംഘം പ്രേമനെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു.
കോടിയേരി മൂഴിക്കര സ്വദേശികളായ അഭി എന്ന കാട്ടില്‍പറമ്പത്ത് മങ്ങാടന്‍ അഭിനേഷ് (38), കാണിവയല്‍ വീട്ടിൽ വി.പി. ഷിജീഷ് (40), കുനിവയല്‍ വീട്ടിൽ പി. മനോജ് (40), കാട്ടീൻറവിട വീട്ടില്‍ ചാത്തമ്പള്ളി വിനോദ് (45), തയ്യില്‍ വട്ടക്കണ്ടി സജീവന്‍ (42), വട്ടക്കണ്ടി ഹൗസില്‍ റിഗേഷ് (34), കുനിയില്‍ ചന്ദ്രശേഖരന്‍ (56) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
