Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉപഭോക്തൃ തർക്ക പരാതികൾ ഇനി ഓൺലൈനായി ഫയൽ ചെയ്യാം
text_fieldsbookmark_border
Listen to this Article
കൊച്ചി: സംസ്ഥാനത്ത് ഇനി മുതൽ ഉപഭോക്തൃ തർക്ക പരാതികൾ ഓൺലൈനായി ഫയൽ ചെയ്യാം. ദേശീയതലത്തിൽ രൂപവത്കരിച്ച edaakhil വെബ്‌സൈറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം 22ന് രാവിലെ 10.30ന് ഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.
സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്ണിറ രാജു അധ്യക്ഷത വഹിക്കും. ഓൺലൈനിലൂടെ ലഭിക്കുന്ന പരാതികൾക്ക് ഉടനെ പരിശോധിച്ച് പരാതിക്കാരന് നമ്പർ നൽകുകയും ഓൺലൈനിലൂടെ പരാതി കേൾക്കുന്ന തീയതിയും സമയവും അറിയിക്കുകയും ചെയ്യും.
പരാതികളിൽ 21 ദിവസത്തിനകം തീരുമാനമറിയിക്കും. വാങ്ങുന്ന സാധനത്തിനോ ലഭിച്ച സേവനത്തിനോ നൽകിയ തുക അഞ്ച് ലക്ഷം രൂപയിൽ കവിയാത്ത പരാതികൾക്ക് ഫീസ് ഈടാക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

