Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിൽ തുടർ നടപടിയുമായി ഇ.ഡി; മൊഴിയെടുക്കലിന് നോട്ടീസ് നൽകി

text_fields
bookmark_border
swapna suresh 874987
cancel

തിരുവനന്തപുരം: സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിൽ തുടർ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്ന മജിസ്ട്രേറ്റിന് നൽകിയ 164 മൊഴിയിലാണ് ഇ.ഡി തുടർ നടപടിക്ക് തുടക്കം കുറിച്ചത്. ജൂൺ 22ന് ഇ.ഡി ഓഫീസിൽ ഹാജരാവാൻ സ്വപ്നക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ബുധനാഴ്ച ഇ.ഡി ഓഫീസിൽ ഹാജരാവുമെന്ന് സ്വപ്ന സുരേഷ് അറിയിച്ചു.

അതേസമയം, സ്വപ്ന സുരേഷിന്റെ മൊഴി കഴിഞ്ഞ ദിവസം ഇ.ഡിക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ തുടർ നടപടികൾക്ക് അന്വേഷണ ഏജൻസി തുടക്കം കുറിച്ചത്.സ്വപ്ന സുരേഷ് നൽകിയ 27 പേജുള്ള രഹസ്യമൊഴി ലഭിച്ചതിന് പിന്നാലെ ഇ.ഡിയുടെ കേന്ദ്ര ഡയറക്ടറേറ്റ് ഈ മൊഴി പരിശോധിച്ച് അന്വേഷണവുമായി മുന്നോട്ട് പോകാൻ കൊച്ചി യൂണിറ്റിന് നിർദേശം നൽകിയിരുന്നു.

ഇ​തോടൊപ്പം കസ്റ്റംസിന് സ്വപ്ന സുരേഷ് നൽകിയ രണ്ട് രഹസ്യമൊഴികൾ ശേഖരിക്കാൻ ഇ.ഡി കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വർണക്കടത്തിലും ഡോളർ കടത്തിലുമുള്ള മൊഴികൾ ശേഖരിക്കുന്നതിനാണ് അപേക്ഷ നൽകിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ED with further action on swapna suresh statement
Next Story