സ്വപ്നയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും
text_fieldsകൊച്ചി: സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാവശ്യപ്പെട്ട് സ്വപ്നക്ക് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. രാവിലെ 11ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയത്. ഈ കേസിൽ സ്വപ്നയുടെ വെളിപ്പെടുത്തൽ നിർണായകമാകും എന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.
കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന അഭിമുഖങ്ങളില്‍ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇ.ഡിയുടെ ചോദ്യം ചെയ്യല്‍.
ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിനെതിരെ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 9 ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി സ്വപ്നക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും പതിനഞ്ചാം തിയതി ഹാജരാകാമെന്നും സ്വപ്ന ഇ.ഡിയോട് വ്യക്തമാക്കുകയായിരുന്നു. വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണമായും സഹകരിക്കുമെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

