സ്വപ്നയുടെ ശബ്ദരേഖ അന്വേഷിക്കണമെന്ന് ഇ.ഡി; ഡി.ജി.പി തീരുമാനിക്കും
text_fieldsതിരുവനന്തപുരം: സ്വപ്ന സുരേഷിേൻതെന്ന് അവകാശപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയിൽ അന്വേഷണം വേണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഡി.ജി.പി ലോക്നാഥ് ബെഹ്റയെടുക്കും. അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ജയിൽ വകുപ്പ് മേധാവിക്ക് കത്ത് നൽകിയിരുന്നു. കത്ത് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് കൈമാറി. ബെഹ്റയായിരിക്കും ഇനി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി പറഞ്ഞതായുള്ള സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിേൻറതെന്ന് പറയപ്പെടുന്ന ശബ്ദരേഖ പുറത്തായിരുന്നു. ഒരു ഓൺലൈൻ മാധ്യമമാണ് ശബ്ദരേഖ പുറത്തുവിട്ടത്. തൻെറ മൊഴി കൃത്യമായി വായിച്ചുനോക്കാൻ പോലും അനുവദിച്ചില്ലെന്ന് സ്വപ്ന പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞെന്നും ഈ ആവശ്യം ഉന്നയിച്ച് അവർ വീണ്ടും ജയിലിൽ വരുമെന്നാണ് മനസ്സിലാക്കുന്നതെന്നും പറയുന്നു. എന്നാൽ, ഇത് ആരോടാണ് പറയുന്നതെന്ന കാര്യം വ്യക്തമല്ല.