Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.ഡി വാഹന ആക്രമണം; നേതൃത്വം നൽകിയത് കുപ്രസിദ്ധ ഗുണ്ടകൾ -മേയർ വി.വി രാഗേഷ്

text_fields
bookmark_border
ഇ.ഡി വാഹന ആക്രമണം; നേതൃത്വം നൽകിയത് കുപ്രസിദ്ധ ഗുണ്ടകൾ -മേയർ വി.വി രാഗേഷ്
cancel

തിരുവനന്തപുരം: പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍റെ വീട്ടിൽ നടന്ന റെയ്ഡിനു പിന്നാലെയുണ്ടായ ആക്രമത്തിൽ വിമർശനമുന്നയിച്ച് തിരുവനന്തപുരം മേയർ വി.വി രാഗേഷ്. ആക്രമണത്തിന് നേതൃത്വം നൽകിയത് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകളാണെന്ന് അദ്ദേഹം ആരോപിച്ചു. സംബവം തിരുവനന്തപുരം നഗരത്തിന് നാണക്കേടുണ്ടാക്കിയെന്നും അടിയന്തരമായി അവരെ കണ്ടുപിടിക്കണമെന്നും മേയർ കൂട്ടി ചേർത്തു.

അതേ സമയം സംഘർഷത്തിനിടെ തകർന്ന കാറിന് നഷ്ടപരിഹാരം നൽകുമെന്ന് എ.എ. റഹീം എം.പി. ആ കാർ സാധാരണ തൊഴിലാളിയു​ടേതാണ്. തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതിൽ ഖേദമുണ്ട്. വലിയ പ്രതിഷേധത്തിനും ആൾക്കൂട്ടത്തിനും ഇടയിൽപ്പെട്ടാണ് ആക്രമിക്കപ്പെട്ടത്. കേടുപാടുപറ്റിയ കാറിന്റെ ഡ്രൈവർ ശ്യാമുമായി സംസാരിച്ചു​. അദ്ദേഹത്തിന്റെ ആശങ്കകൾ പരിഹരിക്കും. മാധ്യമങ്ങളിലൂ​ടെയാണ് ആ ചെറുപ്പക്കാരന്റെ പ്രയാസങ്ങൾ മനസിലാക്കിയത്. ആകാര്യത്തിൽ മാധ്യമങ്ങളോട് നന്ദിയുണ്ടെന്നും റഹീം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ED vehicle attack; led by notorious gangsters - Mayor V.V. Ragesh
Next Story