Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എം.ആർ.എൽ മാസപ്പടി കേസ്; വീണാ വിജ‍യനെയും കരിമണൽ കമ്പനി ജീവനക്കാരെയും വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി

text_fields
bookmark_border
സി.എം.ആർ.എൽ മാസപ്പടി കേസ്; വീണാ വിജ‍യനെയും കരിമണൽ കമ്പനി ജീവനക്കാരെയും വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി
cancel

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി കേസിൽ ഇ.ഡി ചോദ്യം ചെയ്യൽ തുടരും. പിണറായി വിജയന്‍റെ മകൾ വീണാ വിജയനെയും കരിമണല്‍ കമ്പനി ജീവനക്കാരെയും വീണ്ടും ചോദ്യം ചെയ്യാനാണ് ഇ.ഡി തയാറെടുക്കുന്നത്. പരിശോധനക്കിടെ പിടിച്ചെടുത്ത വീണയുടെ ഫോൺ ശാസ്ത്രീയ പരിശോധന നടത്തും. രേഖകളുടെ പരിശോധന പൂർത്തിയാക്കി രണ്ട് ദിവസത്തിനകം സമൻസ് നൽകാനാണ് ഇ.ഡി നീക്കം.

ഒരു തരത്തിലുമുള്ള സമ്മർദ്ദത്തിന് വഴങ്ങാതെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാനാണ് കൊച്ചി സോണൽ ഓഫിസിന് ഇ.ഡി ഡയറക്ടറേറ്റ് നിർദേശം നൽകിയിട്ടുള്ളത്. 200ലധികം രേഖകളാണ് കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ പിടിച്ചെടുത്തത്. ഇതിനൊപ്പം വീണാ വിജയന്‍റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.

242 അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപ മരവിപ്പിച്ചെന്നും പരിശോധനയിൽ രേഖകൾ/ അക്കൗണ്ടുകൾ, ഡിജിറ്റൽ തെളിവുകൾ, നിക്ഷേപങ്ങൾ എന്നിവ കണ്ടെത്ത‍ിയതായും ഇ.ഡി അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ED to question Veena Vijayan and mining company employees again on comrl case
Next Story