മാസപ്പടി: കർത്തയെ ചോദ്യം ചെയ്യാൻ ഇ.ഡി
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെട്ട മാസപ്പടിക്കേസിൽ കൊച്ചിയിലെ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിന്റെ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് അയച്ചു. കമ്പനി ഡയറക്ടർമാർ തുടങ്ങിയവരെയും പിന്നാലെ ചോദ്യം ചെയ്യും.
വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും സോഫ്റ്റ് വെയർ സേവനത്തിന്റെ പേരിൽ 1.72 കോടി രൂപ നൽകിയെന്നായിരുന്നു ആദായനികുതിവകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. ഇതുകൂടാതെ ലോൺ എന്ന പേരിലും അരക്കോടിയോളം രൂപ നൽകി. സി.എം.ആർ.എൽ കമ്പനിക്ക് സേവനം ഒന്നും ലഭ്യമായിട്ടില്ലാതിരിക്കെ തുക കൈമാറിയതിലെ ദുരൂഹതയാണ് പ്രശ്നം. എക്സാലോജിക് എന്ത് സേവനമാണ് സി.എം.ആർ.എല്ലിന് നൽകിയതെന്ന് ഇരുകമ്പനിയും വ്യക്തമാക്കിയിട്ടില്ല. ഇരുകമ്പനിയും തമ്മിൽ നടന്ന 1.72 കോടിയുടെ ഇടപാടുകളുടെ രേഖകൾ പരിശോധിച്ച് സി.എം.ആർ.എൽ പ്രതിനിധികളിൽനിന്ന് മൊഴി ശേഖരിക്കുകയായിരിക്കും ആദ്യപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.