Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്​നയെ...

സ്വപ്​നയെ ഭീഷണിപ്പെടു​ത്തിയെന്ന്​ മൊഴിനൽകിയ വനിത പൊലീസുകാരെ ചോദ്യംചെയ്യാൻ ഇ.ഡി

text_fields
bookmark_border
Gold smuggling: Central agencies have lost enquiry
cancel

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മൊ​ഴി ന​ൽ​കാ​ൻ സ്വ​ർ​ണ​ക്ക​ട​ത്ത്​ പ്ര​തി സ്വ​പ്‍ന​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് മൊ​ഴി ന​ല്‍കിയ കേ​ര​ള പൊ​ലീ​സി​ലെ വ​നി​താ കോ​ൺ​സ്​​റ്റ​ബി​ൾ​മാ​രെ ചോ​ദ്യം​ചെ​യ്യാ​ൻ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ (ഇ.​ഡി) നീ​ക്കം തു​ട​ങ്ങി. കൊ​ച്ചി​യി​ലെ പൊ​ലീ​സു​കാ​രാ​യ റ​ജി​മോ​ള്‍, സി​ജി വി​ജ​യ​ന്‍ എ​ന്നി​വ​രെ​യാ​കും ചോ​ദ്യം​ചെ​യ്യു​ക. ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ഇൗ ​പൊ​ലീ​സു​കാ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നീ​ക്കം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ ഇ.​ഡി​യു​ടെ മ​റു​നീ​ക്കം.

സ്വ​പ്​​ന​യു​ടെ ശ​ബ്​​ദ​സ​ന്ദേ​ശം ചോ​ർ​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ​ക​സ്​​റ്റ​ഡി​യി​ല്‍ വെ​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ര് പ​റ​യാ​ന്‍ സ്വ​പ്‍ന​ക്കു​മേ​ല്‍ ഇ.​ഡി സ​മ്മ​ര്‍ദം ചെ​ലു​ത്തി​യെ​ന്നാ​യി​രു​ന്നു എ​സ്​​കോ​ർ​ട്ട്​ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​രി​ക​ളു​ടെ മൊ​ഴി. എ​ന്നാ​ൽ, സ്വ​പ്​​ന​യു​ടെ ശ​ബ്​​ദ​സ​ന്ദേ​ശം ചോ​ർ​ന്ന​തി​ൽ കേ​ര​ള പൊ​ലീ​സ്, ജ​യി​ൽ വ​കു​പ്പു​ക​​ളെ സം​ശ​യ നി​ഴ​ലി​ൽ നി​ർ​ത്തു​ക​യാ​യി​രു​ന്നു ഇ.​ഡി. ഇ​പ്പോ​ൾ പൊ​ലീ​സു​കാ​രി​ക​ളു​ടെ മൊ​ഴി പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ർ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നു​മാ​ണ് ഇ.​ഡി ആ​രോ​പി​ക്കു​ന്ന​ത്.

അ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പൊ​ലീ​സു​കാ​രെ ചോ​ദ്യം ചെ​യ്യാ​ൻ നീ​ക്ക​മു​ള്ള​ത്. എ​ന്നാ​ൽ, ഇ​ത്​ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന്​ പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ​സേ​നാം​ഗ​ങ്ങ​ളെ ചോ​ദ്യം ചെ​യ്യാ​ൻ ഇ.​ഡി ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​വ​ർ ചോ​ദി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EDSwapna Suresh
News Summary - ED to question female police officer who testified that swapna had threatened
Next Story