Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണക്ക്​ ഇ.ഡി ഇന്ന്...

വീണക്ക്​ ഇ.ഡി ഇന്ന് പുതിയ നോട്ടീസ്​ നൽകും

text_fields
bookmark_border
veena vijayan
cancel

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ അ​വ​ധി ആ​വ​ശ്യ​​പ്പെ​ട്ട വീ​ണാ വി​ജ​യ​ന് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) വീ​ണ്ടും നോ​ട്ടീ​സ്​ ന​ൽ​കും. ഹാ​ജ​രാ​കേ​ണ്ട അ​ടു​ത്ത തീ​യ​തി വെ​ള്ളി​യാ​ഴ്ച വീ​ണ​യെ അ​റി​യി​ക്കും.

വെ​ള്ളി​യാ​ഴ്ച 11ന് ​കൊ​ച്ചി ഓ​ഫി​സി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ നേ​ര​ത്തെ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ഹാ​ജ​രാ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കാ​ണി​ച്ച്​ വീ​ണ ബു​ധ​നാ​ഴ്ച ഇ.​ഡി​ക്ക്​ ഇ-​മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു.

ആ​വ​ശ്യ​പ്പെ​ടു​ന്ന രേ​ഖ​ക​ളും ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യും അ​ഭി​ഭാ​ഷ​ക​ൻ വ​ഴി ന​ൽ​കാ​മെ​ന്നും അ​റി​യി​ച്ചു. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി അ​വ​ധി ആ​വ​ശ്യ​​പ്പെ​ട്ടാ​ൽ മെ​ഡി​ക്ക​ൽ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​വ​ദി​ക്കു​ക​യാ​ണ്​ പ​തി​വ്.

ഹാ​ജ​രാ​കാ​ൻ പു​തി​യ തീ​യ​തി​യും സ​മ​യ​വും ന​ൽ​കും. മൂ​ന്നു ത​വ​ണ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാം. ക​ള്ള​പ്പ​ണ നി​രോ​ധ​ന നി​യ​മം (പി.​എം.​എ​ൽ.​എ) 50ാം വ​കു​പ്പ്​ പ്ര​കാ​രം ല​ഭി​ക്കു​ന്ന സ​മ​ൻ​സി​ൽ ക​ക്ഷി ചോ​ദ്യം ചെ​യ്യ​ലി​ന്​ നേ​രി​ട്ട്​ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ.

ഇ.​ഡി നി​ശ്​​ച​യി​ക്കു​ന്ന പു​തി​യ തീ​യ​തി​യി​ൽ വീ​ണ ഹാ​ജ​രാ​കേ​ണ്ടി വ​രും. സ​മ​ൻ​സ്​ ല​ഭി​ച്ചാ​ൽ ഇ.​ഡി ആ​വ​ശ്യ​പ്പെ​ടു​ന്ന രേ​ഖ​ക​ൾ നേ​രി​ട്ട് ഹാ​ജ​രാ​ക്കു​ന്ന​തി​ൽ​നി​ന്ന്​ ക​ക്ഷി​ക​ൾ​ക്ക്​ വി​ട്ടു​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ED to Issue Fresh Notice to Veena Vijayan
Next Story