ചോദ്യമുനയിലേക്ക് പിണറായി; ഇഡി സമൻസ് അയച്ചു, 23 ന് ഹാജരാകാൻ നിർദേശം
text_fieldsകൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ഒക്ടോബർ 23 ന് ഇ.ഡിയുടെ കൊച്ചി ഓഫിസിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം.
ഹൈകോടതി ഡിവിഷൻ ബെഞ്ച് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ അപ്പീലുകൾ തള്ളിയ സാഹചര്യത്തിലാണ് ഇ.ഡി നടപടികൾ വേഗത്തിലാക്കിയത്.
രണ്ട് ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്താണ് ഇഡി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. മകൾ വീണക്ക് ലഭിച്ച തുക, പിണറായി വിജയന്റെ മുഖ്യമന്ത്രി പദവി ഉപയോഗിച്ചുള്ള രാഷ്ട്രീയ സ്വാധീനത്തിന് പകരമായി നൽകിയ കൈക്കൂലിയാണോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്.
പിണറായി വിജയനെതിരെ കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അതിനിടെ, ഹൈകോടതി ഉത്തരവിനെതിരെ പിണറായിനൽകിയ ഹരജി അനുഭാവപൂർവം പരിഗണിക്കാമെന്ന് സുപ്രീംകോടതി ഇന്ന് അറിയിച്ചു. വെക്കേഷൻ ബെഞ്ച് പരിഗണിക്കാനാവുമോയെന്ന് നോക്കാമെന്നും ഇല്ലെങ്കിൽ 26ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. അറസ്റ്റിന് സാധ്യതയുണ്ടെന്ന് പിണറായി കോടതിയെ അറിയിച്ചിരുന്നു. സിദ്ധാർഥ് ലൂത്രയാണ് പിണറായിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. മുഹമ്മദ് റിയാസും വീണയും സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.
കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് പരിഗണിച്ചില്ല.
സിംഗിൾ ബെഞ്ച് വിധിയിൽ തന്റെ ഭാഗം കേട്ടില്ലെന്നും ഏകപക്ഷീയമായാണ് ഉത്തരവിട്ടതെന്നും ചൂണ്ടിക്കാട്ടി പിണറായി സമർപ്പിച്ച ഹരജി കോടതി ഒറ്റവരിയിലാണ് തള്ളിയത്. തന്റെ വാദം കൂടി കേൾക്കണമെന്ന പിണറായി വിജയന്റെ ആവശ്യം ഡിവിഷൻ ബെഞ്ച് അംഗീകരിക്കാൻ തയ്യാറായില്ല. ഇതിനെതിരെയാണ് പിണറായി സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

