Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.ഡി സമൻസ് കേസ്​​:...

ഇ.ഡി സമൻസ് കേസ്​​: തോമസ്​ ഐസക്കിന്‍റെ ഹരജി വിശദവാദത്തിന്​ മാറ്റി

text_fields
bookmark_border
Thomas Isaac, ED Summons Case
cancel

കൊച്ചി: ഫെമ ചട്ടലംഘനം അന്വേഷണത്തിന്‍റെ ഭാഗമായി എൻഫോഴ്സ്​മെന്‍റ്​ ഡയറക്ടറേറ്റ് (ഇ.ഡി) തുടർച്ചയായി സമൻസ് അയക്കുന്നതിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്കടക്കം നൽകിയ ഹരജികൾ ഹൈകോടതി വിശദവാദത്തിന്​ മാർച്ച്​ പത്തിലേക്ക്​ മാറ്റി.

മസാല ബോണ്ടുകൾ ഇറക്കിയതിന്‍റെ പേരിൽ വിദേശനാണ്യ വിനിമയ നിയമം (ഫെമ) ലംഘിച്ചിട്ടുണ്ടോയെന്ന്​ അന്വേഷിക്കേണ്ടത്​ ഇ.ഡി ആണെങ്കിലും അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ട് പുറപ്പെടുവിച്ചതെന്നും കണക്കുകൾ കൃത്യമായി നൽകുന്നുണ്ടെന്നും റിസർവ്​ ബാങ്ക്​ ഹൈകോടതിയിൽ സത്യവാങ്​മൂലം നൽകിയിരുന്നു. ഈ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ്​ വിശദവാദത്തിന്​ ഹരജി മാറ്റിയത്​.

തോമസ് ഐസക്കിന്​ പുറമേ കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജോയന്‍റ്​ ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവർ നൽകിയ ഹരജിയാണ്​ ജസ്റ്റിസ്​ ഷാജി പി. ചാലിയുടെ പരിഗണനയിലുള്ളത്​. ഇ.ഡി അന്വേഷണത്തിന്‍റെ സാഹചര്യത്തിൽ കിഫ്ബിക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നില്ലെന്നും ക്രഡിറ്റ് സ്കോർ കുറഞ്ഞെന്നും വാദത്തിനിടെ അഡ്വക്കറ്റ് ജനറൽ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. കിഫ്ബിയുടെ പ്രവർത്തനങ്ങളെ ഇ.ഡിയുടെ അന്വേഷണം ബാധിക്കുന്നുണ്ടെന്നും അറിയിച്ചു. ഇതും വിശദമായി പഠിക്കേണ്ടതാണെന്ന്​ കോടതി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas IsaacED Summons Case
News Summary - ED Summons Case: Thomas Isaac's plea adjourned for details
Next Story