വിദേശയാത്രക്കെത്തിയ ഫസൽ ഗഫൂറിനെ വിമാനത്താവളത്തിൽ തടഞ്ഞ് ഇ.ഡി
text_fieldsകൊച്ചി: എം.ഇ.എസ് പ്രസിഡന്റ് ഫസൽ ഗഫൂറിനെ വിമാനത്താവളത്തിൽ തടഞ്ഞു. കഴിഞ്ഞ ദവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും നാടകീയമായാണ് ഫസൽ ഗഫൂറിനെ കസ്റ്റഡിയിൽ എടുത്തത്. ആസ്‌ട്രേലിയയിലേക്ക് പോകാൻ എത്തിയതായിരുന്നു ഫസൽ ഗഫൂർ.
ഫസൽ ഗഫൂറിന്‍റെ വിദേശയാത്ര തടയുകയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിട്ടയക്കുകയായിരുന്നു. നേരത്തെ പല തവണ ഫസൽ ഗഫൂറിന് ഇ.ഡി നോട്ടീസ് അയച്ചിരുന്നതായാണ് വിവരം. എന്നാൽ ഇ.ഡി ക്ക് മുന്നിൽ ഹാജരാകാത്തതിനാലാണ് വിദേശയാത്ര തടഞ്ഞ് മടക്കി അയച്ചത്.
എം.ഇ.എസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. ഇ.ഡി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഫസൽ ഗഫൂറിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും.
അതേസമയം, ഇ–മെയിലിലാണ് നോട്ടിസ് ലഭിച്ചതെന്നും അതിനാല്‍ ശ്രദ്ധിച്ചില്ലെന്നും ഫസല്‍ ഗഫൂർ പ്രതികരിച്ചു. ഇന്ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. വിമാനത്താവളത്തിലെത്തിയപ്പോഴാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും ഉദ്യോഗസ്ഥര്‍ വിവരം പറഞ്ഞപ്പോള്‍ മടങ്ങിപ്പോയെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് ഇ.ഡി വിളിപ്പിച്ചെതന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

