Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുത്തൽനീക്കം തടയാൻ ‘ഇ.ഡി കവചം’; ​പ്രമേയത്തിന്​ പിണറായി പക്ഷം

text_fields
bookmark_border
article
cancel

കോ​ഴി​ക്കോ​ട്: വി​ശാ​ല സം​സ്​​ഥാ​ന സ​മി​തി​യി​ലെ ച​ർ​ച്ച​ക​ൾ ഇ.​ഡി​യി​ലേ​ക്ക്​ ചു​വ​ടു​മാ​റാ​തി​രി​ക്കാ​ൻ ക​രു​ത​ലോ​ടെ കേ​ന്ദ്ര നേ​തൃ​ത്വം. ‘ഇ.​ഡി​യു​ടെ രാ​ഷ്ട്രീ​യ വേ​ട്ട’​യി​ലേ​ക്ക്​ ച​ർ​ച്ച​ക​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​തി​ലൂ​ടെ നേ​തൃ​ത​ല​ത്തി​ലെ തി​രു​ത്ത​ൽ വാ​ദ​ങ്ങ​ളെ​യും നേ​താ​ക്ക​ൾ​ക്കെ​തി​രെ ഉ​ണ്ടാ​കാ​നി​ട​യു​ള്ള രൂ​ക്ഷ വി​മ​ർ​ശ​ന​ത്തെ​യും മ​റി​ക​ട​ക്കാ​മെ​ന്നാ​ണ്​ പി​ണ​റാ​യി വി​ജ​യ​നെ അ​നു​കൂ​ലി​ക്കു​ന്ന സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ലെ ഒ​രു​വി​ഭാ​ഗ​ത്തി​ന്റെ വാ​ദം.

ഇ.​ഡി നീ​ക്കം രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ന്ന്​ കേ​​ന്ദ്ര​നേ​തൃ​ത്വം കൂ​ടി നി​ല​പാ​ടെ​ടു​ത്തോ​ടെ ഈ ​വാ​ദ​ത്തി​നാ​ണ്​ ​ നി​ല​വി​ൽ പാ​ർ​ട്ടി​യി​ൽ പ്രാ​മു​ഖ്യം. ച​ർ​ച്ച​ക​ൾ ഈ ​ദി​ശ​യി​ലേ​ക്ക്​ വ​ഴു​തി​യാ​ൽ പി​ണ​റാ​യി വി​ജ​യ​നു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സാ​യി വി​ശാ​ല സ​മി​തി മാ​റു​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ്​ കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്. ച​ർ​ച്ച വ​ഴി​മാ​റ്റു​മെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ‘ഇ.​ഡി’ പ​രാ​മ​ർ​ശം ഒ​ഴി​വാ​ക്കി​യ​ത്.

എ​ന്നാ​ൽ, വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പി​ണ​റാ​യി​ക്കെ​തി​രെ ഇ.​ഡി ന​ട​ത്തു​ന്ന ക​ട​ന്നാ​ക്ര​മ​ണം പാ​ർ​ട്ടി​ക്കെ​തി​രാ​യ ക​ട​ന്നാ​ക്ര​മ​ണ​മാ​യി എം.​എ. ബേ​ബി ചൂ​ണ്ടി​ക്കാ​ട്ടി​യെ​ന്ന എം.​വി. ഗോ​വി​ന്ദ​ന്‍റെ പ​രാ​മ​ർ​ശം കൃ​ത്യ​മാ​യ അ​ജ​ണ്ട​യോ​ടെ​യാ​ണ്. ഇ​തി​നു​പു​റ​മെ, ഇ.​ഡി നീ​ക്ക​ത്തി​നെ​തി​രെ വി​പു​ലീ​കൃ​ത സം​സ്ഥാ​ന സ​മി​തി​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള നീ​ക്കം പി​ണ​റാ​യി​പ​ക്ഷം ന​ട​ത്തു​ന്നു​ണ്ട്. ഇ​തേ​കു​റി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലെ ചോ​ദ്യ​ത്തോ​ട്​ ഇ​പ്പോ​ൾ ആ​ലോ​ചി​ച്ചി​ട്ടി​ല്ല, വേ​ണ​മെ​ങ്കി​ൽ ആ​വാം എ​ന്നാ​യി​രു​ന്നു ഗോ​വി​ന്ദ​ന്‍റെ പ്ര​തി​ക​ര​ണം.

അ​തേ​സ​മ​യം, പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ തെ​റ്റു​ക​ളും പോ​രാ​യ്മ​ക​ളു​മു​ണ്ടാ​യെ​ന്ന കേ​ന്ദ്ര ക​മ്മി​റ്റി വി​ല​യി​രു​ത്ത​ലു​ക​ളു​ടെ ചു​വ​ടു​പി​ടി​ച്ച് തി​രു​ത്ത​ലി​നു​ള്ള ആ​ഭ്യ​ന്ത​ര സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കാ​നാ​ണ്​ സം​സ്ഥാ​ന സി.​പി.​എ​മ്മി​ലെ പു​തു​ചേ​രി​യു​ടെ നീ​ക്കം. തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കു​ന്ന പൊ​തു​ച​ർ​ച്ച​ക​ളാ​യി​രി​ക്കും പാ​ർ​ട്ടി​യി​ൽ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ളു​ടെ ദി​ശ നി​ർ​ണ​യി​ക്കു​ക. നേ​തൃ​ത്വ​ത്തി​നെ​തി​രെ സം​സ്ഥാ​ന​ത്തു​യ​ർ​ന്ന വി​മ​ർ​ശ​ന​വും നേ​തൃ​മാ​റ്റ ആ​വ​ശ്യ​ങ്ങ​ളും അ​തേ​പ​ടി അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും ‘പ്ര​ശ്ന​ങ്ങ​ളു​ണ്ട്’ എ​ന്ന​ത് കേ​ന്ദ്ര​ക​മ്മി​റ്റി സ്ഥി​രീ​ക​രി​ക്കു​ന്നു.

ഇ​താ​ണ് സം​സ്ഥാ​ന സി.​പി.​എ​മ്മി​ലെ പി​ണ​റാ​യി വി​ജ​യ​ൻ-​എം.​വി. ഗോ​വി​ന്ദ​ൻ അ​ച്ചു​ത​ണ്ടി​നെ​തി​രെ രൂ​പം​കൊ​ണ്ട പു​തി​യ ചേ​രി പി​ടി​വ​ള്ളി​യാ​ക്കു​ന്ന​തും. ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​കൊ​ണ്ടോ ഗൃ​ഹ​സ​ന്ദ​ർ​ശ കാ​മ്പ​യി​നു​ക​ൾ കൊ​ണ്ടോ തീ​രു​ന്ന​ത​ല്ല ഇ​തെ​ന്നും ജ​ന​ത്തി​ന് ബോ​ധ്യ​പ്പെ​ടും വി​ധ​മു​ള്ള മാ​റ്റ​ങ്ങ​ളു​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ നി​ല​പാ​ട്.

‘ശൈ​ലീ മാ​റ്റം’ എ​ന്ന ആ​ശ​യ​ത്തെ ആ​ഭ്യ​ന്ത​ര ജ​നാ​ധി​പ​ത്യം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ആ​യു​ധ​മാ​ക്കാ​നാ​ണ് പു​തു​ചേ​രി​യു​ടെ ഭാ​വ​മെ​ങ്കി​ൽ, അ​തി​നെ കേ​വ​ലം സം​ഘ​ട​നാ​പ​ര​മാ​യ തി​രു​ത്ത​ൽ പ്ര​ക്രി​യ മാ​ത്ര​മാ​യി ഒ​തു​ക്കാ​നാ​കും നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​മം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ED shield to block correction; Pinarayi faction pushes resolution
Next Story