Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുരുക്കു മുറുക്കി ഇ.ഡി; സി.എം.ആർ.എൽ ജീവനക്കാരെ വീണ്ടും ചോദ്യംചെയ്യും, സി.പി.എം പ്രവർത്തകർക്കെതിരെ കള്ളപ്പണക്കേസ്

text_fields
bookmark_border
https://www.madhyamam.com/tags/pinarayi-vijayan
cancel

കൊച്ചി: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ വഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ഇതിൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ട്​ സംസ്ഥാന ഡി.ജി.പിക്ക്​ കത്ത്​ നൽകിയതിനു​ പിന്നാലെ കെ.എം.ആർ.എൽ -എക്സാലോജിക്​ കേസിൽ കൂടുതൽ കുരുക്കു മുറുക്കി എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​.

ഇതിന്‍റെ ഭാഗമായി തിങ്കളാഴ്​ച ചോദ്യം ചെയ്യലിന്​ ഹാജരാകാൻ സി.എം.ആർ.എൽ ജീവനക്കാർക്ക്​ നോട്ടീസ്​ നൽകി. കൂടാതെ അസാധാരണ നീക്കത്തിൽ തിരുവനന്തപുരത്ത്​ മുഖ്യമന്ത്രിയുടെ വസതിയിൽ പരിശോധന നടത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സി.പി.എം പ്രവർത്തകർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.

എക്സാലോജിക്​ കേസിൽ ഓഡിറ്റർമാർ അടക്കമുള്ളവർക്കാണ്​ നോട്ടീസ്​ നൽകിയത്​. ഈ കേസിൽ മുൻമന്ത്രി മുഹമ്മദ്​ റിയാസിന്‍റെ സുഹൃത്തുക്കൾക്കും ചോദ്യം ചെയ്യലിന്​ ഹാജരാകാൻ ആവശ്യപ്പെട്ട്​ നോട്ടീസ്​ അയക്കുമെന്ന് സൂചനയുണ്ട്​. മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ വസതിയിൽ പരിശോധന നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ 27 പേരെയും പി.എം.എൽ.എ കേസിൽ പ്രതിചേർത്തിട്ടുണ്ട്​.

ഈ സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടു​ണ്ടെന്നും ഉന്നത സി.പി.എം നേതാക്കൾക്ക്​ പങ്കുണ്ടെന്നും ഇ.ഡി ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ പൊലീസിന്‍റെ അന്വേഷണത്തിൽ അവർ അതൃപ്തരുമായിരുന്നു. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്​ പിന്നിൽ കള്ളപ്പണ ഇടപാട്​ നടന്നിട്ടുണ്ടോ എന്ന്​ കണ്ടെത്തുകയാണ്​ ഇ.ഡി ലക്ഷ്യമെന്നാണ്​ സൂചന. അതേസമയം, വധശ്രമ കേസിലെ പ്രതികൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ​കേസെടുക്കുന്നത്​ കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം, പി​ണ​റാ​യി വി​ജ​യ​നെ​തി​രെ സി.​എം.​ആ​ർ.​എ​ൽ-​എ​ക്സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ൽ അ​ഴി​മ​തി​നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​ന്ന​തി​ൽ വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​ർ ഇ.​ഡി​യു​ടെ ഏ​ജ​ന്റാ​യി മാ​റ​രു​തെ​ന്ന് സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വീ​ണാ വി​ജ​യ​നെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണം പി​ണ​റാ​യി വി​ജ​യ​നെ ല​ക്ഷ്യ​മി​ടാ​നു​ള്ള മ​റ മാ​ത്ര​മാ​ണെ​ന്ന് തു​ട​ക്കം മു​ത​ൽ വ്യ​ക്ത​മാ​യ​താ​ണ്. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ല​ക്ഷ്യ​മി​ടാ​ൻ മോ​ദി സ​ർ​ക്കാ​ർ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യു​ടെ ഉ​ദാ​ഹ​ര​ണ​മാ​ണ്. ഈ ​രാ​ഷ്ട്രീ​യ പ്ര​തി​കാ​ര ന​ട​പ​ടി​യെ പാ​ർ​ട്ടി രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും ശ​ക്തി​യാ​യി നേ​രി​ടു​മെ​ന്നും പി.​ബി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story