Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അങ്കമാലിയിൽ ഇഡിയുടെ മിന്നൽ പരിശോധന; അർബൻ സഹകരണ സംഘത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അന്വേഷണം

text_fields
bookmark_border
https://www.madhyamam.com/tags/cooperative-bank-scam
cancel
camera_alt

അങ്കമാലി അർബൻ സഹകരണ സംഘം മുൻ പ്രസിഡന്റ് പരേതാനായ പി.ടി. പോളിന്റെ വീട്ടിൽ ഇ.ഡി പരിശോധനക്കെത്തിയപ്പോൾ

അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിൽ അരങ്ങേറിയ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളിൽ ഇ.ഡിയുടെ മിന്നൽ പരിശോധന. പതിറ്റാണ്ടായി യു.ഡി.എഫ് ഭരണത്തിൻ കീഴിലുള്ള സംഘത്തിൽ 96 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയത്.

സംഘം മുൻ പ്രസിഡന്റ് പരേതനായ പി.ടി. പോളിന്റെ അങ്കമാലി അങ്ങാടിക്കടവിലെ വീട്ടിലും, സംഘത്തിലെ മുൻ അക്കൗണ്ടന്റ് ഷിജുവിന്റെ അങ്കമാലി പീച്ചാനിക്കാട് ഭാഗത്തെ വീട്ടിലുമാണ് ബുധനാഴ്ച രാവിലെ ഇ.ഡി പരിശോധന ആരംഭിച്ചത്.

അങ്കമാലി പട്ടണത്തിൽ പ്രവർത്തിക്കുന്ന സംഘത്തിൽ നടന്ന കോടികളുടെ തട്ടിപ്പിനിരയായ ഏതാനും ചിലർ നിക്ഷേപം തിരിച്ച് കിട്ടില്ലെന്ന് വന്നതോടെ ആത്മഹത്യ ചെയ്തിരുന്നു. തട്ടിപ്പിനിരയായ നിക്ഷേപകർ ചേർന്ന് കൂട്ടായ്മ രൂപവത്കരിച്ച് സംഘത്തിന് മുന്നിലും, ഭരണസമിതി അംഗങ്ങളുടെ വീടുകളിലും, സ്ഥാപനങ്ങളിലുമടക്കം കുത്തിയിരിപ്പ് സമരം അടക്കമുള്ള പ്രതിഷേധങ്ങൾ നടത്തിവരികയാണ്. ഇതേത്തുടർന്ന് ഭരണസമിതി പിരിച്ചുവിടുകയും സർക്കാർ ഇടപെട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തുകയും ചെയ്തു. അതിന് ശേഷം പല ജീവനക്കാരും, ഭരണ സമിതി അംഗങ്ങളും അറസ്റ്റിലായി. ആദ്യം അറസ്റ്റിലായ ജീവനക്കാരനാണ് ഷിജു.


അതിനിടെ സംഘത്തിൽ സർക്കാർ നിശ്ചയിച്ച അഡ്‌മിനിസ്‌ട്രേറ്റർ മറ്റൊരു അഡ്മിനിസ്ടേറ്റർ വിഭാഗം അംഗം ജിജോ തോമസിനെ (44) മർദിച്ച സംഭവവും ഉണ്ടായി. ഇതു സംബന്ധിച്ച് അങ്കമാലി പൊലീസിൽ ജിജോ പരാതി നൽകിയിരുന്നു. അഡ്മിനിസ്‌ട്രറ്ററായ ജയിംസ് ജോസഫ് മർദിച്ചതായാണ് പരാതി.

കോടികളുടെ തട്ടിപ്പ് അരങ്ങേറുകയും, നിക്ഷേപകർ തങ്ങളുടെ നിക്ഷേപം തിരിച്ച് കിട്ടുന്നതിനായി സംഘത്തിലും, അധികാരികളുടെ ഓഫിസുകളിലും കയറി നടക്കുന്ന സ്ഥിതിവിശേഷമായിട്ടും സഹകരണ വകുപ്പ് മേധാവികളായ ജില്ല ജോയന്റ് രജിസ്‌ട്രാറോ, അസി. രജിസ്ട്രാറോ ഇടപെടാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഇ.ഡിയുടെ മിന്നൽ പരിശോധന ആരംഭിച്ചത്. പി.ടി. പോളിന്റെയും ഷിജുവിന്റെയും വീട്ടിലെ പരിശോധനക്ക് ശേഷം അങ്കമാലി മാർക്കറ്റ് റോഡിലെ അർബൻ സംഘം സൊസൈറ്റിയിലും ഇ.ഡി പരിശോധന നടത്താനാണ് സാധ്യത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story